സ്വീ​ക​ര​ണ​വും പ​ഠ​ന​ശി​ബി​ര​വും
Wednesday, July 17, 2019 12:59 AM IST
കോ​ട്ട​യ്ക്ക​ൽ: ഹി​ന്ദു​സ്ഥാ​ൻ സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ് കേ​ര​ള ചീ​ഫ് ക​മ്മീ​ഷ​ണ​ർ എം.​അ​ബ്ദു​ൽ നാ​സ​റി​ന് കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട്സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ര​ക്ഷി​താ​ക്ക​ൾ​ക്ക് സി​ബി​എ​സ്ഇ-നൂ​ത​ന വി​ദ്യാ​ഭ്യാ​സ കാ​ഴ്ച​പ്പാ​ടു​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ​ഠ​ന​ശി​ബി​രം ന​ട​ത്തി.
പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ അ​ൻ​സി​ല ജോ​ർ​ജ് ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തി. എം.അ​ബ്ദു​ൽ നാ​സ​ർ നേ​തൃ​ത്വം ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പാ​ല​ക്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ.​ജി​നോ ചൂ​ണ്ട​യി​ൽ, സി​സ്റ്റ​ർ എ​ൽ​സി അ​ഗ​സ്റ്റി​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബീ​നാ റാ​ണി, മു​ഹ​മ്മ​ദ് ഷാ​ഫി പ​രു​ത്തി​ക്കു​ന്ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​രു​ന്നൂ​റോ​ളം ര​ക്ഷി​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.

ബ​സ് യാ​ത്ര​യ്ക്കി​ടെ
യു​വ​തി​യോ​ടു മോ​ശം പെ​രു​മാ​റ്റം:
യു​വാ​വ് അ​റ​സ്റ്റി​ൽ

എ​ട​പ്പാ​ൾ : ബ​സ് യാ​ത്ര​യ്ക്കി​ടെ യു​വ​തി​യോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യ കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ളാ​ഞ്ചേ​രി എ​ട​യൂ​ർ സ്വ​ദേ​ശി അ​ന​സി​നെ(25)​യാ​ണ് ഇ​ന്ന​ലെ കു​ന്നം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
കു​റ്റി​പ്പു​റം -തൃ​ശൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര​യ്ക്കി​ടെ വ​ള​യം​കു​ള​ത്ത് വ​ച്ചാ​ണ് യു​വാ​വ് യു​വ​തി​യോ​ടു മോ​ശ​മായി പെ​രു​മാ​റിയ​യ​ത്.