കി​സാ​ൻ മോ​ർ​ച്ച ധ​ർ​ണ ന​ട​ത്തി
Wednesday, July 17, 2019 12:59 AM IST
താ​നൂ​ർ : കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക​ൾ കേ​ര​ള സ​ർ​ക്കാ​ർ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ സ​മ്മാ​ൻ നി​ധി പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് മു​ഴു​വ​ൻ പ​ണ​വും ന​ൽ​ക​ണ​മെ​ന്നും ബി​ജെ​പി കി​സാ​ൻ മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി ഘോഷ് ആ​വ​ശ്യ​പ്പെ​ട്ടു.
നാ​ളി​കേ​ര​ത്തി​നു ത​റ​വി​ല മാ​റ്റി നി​ശ്ച​യി​ക്കു​ക, ക​ർ​ഷ​ക പീ​ഡ​നം അ​വ​സാ​നി​പ്പി​ക്കു​ക, മ​ല​യോ​ര മേ​ഖ​ല​യി​ൽ മൃ​ഗ​ശ​ല്യ​ത്തി​നു പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക, കാ​ർ​ഷി​ക ക​ട​ങ്ങ​ൾ​ക്ക് മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കി​സാ​ൻ മോ​ർ​ച്ച താ​നൂ​ർ കൃ​ഷി ഭ​വ​നു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി ഗ​ണേ​ശ​ൻ, ബി​ജെ​പി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​വി തേ​ല​ത്ത്, കി​സാ​ൻ മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​പ​ദ്മ​കു​മാ​ർ, സം​സ്ഥാ​ന സ​മി​തി അം​ഗം കെ. ​വേ​ലാ​യു​ധ​ൻ, ജോ​ർ​ജ്കു​ട്ടി, ഗീ​താ​മാ​ധ​വ​ൻ, കെ. ​പ്ര​ഭാ​ക​ര​ൻ, ജ​ലീ​ൽ ക​ണ്ണ​ന്ത​ളി, ടി. ​ഹ​രി​ദാ​സ്, കെ. ​ച​ന്ദ്ര​ൻ കു​ന്ന​ത്ത്, ശി​വ​ശ​ങ്ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.