കോ​ള​നി​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യും: ക​ള​ക്ട​ർ
Wednesday, July 17, 2019 12:59 AM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്കൂ​ളി​ൽ നി​ന്നു​ള്ള കൊ​ഴി​ഞ്ഞു​പോ​ക്കു ത​ട​യാ​ൻ സ​മ​ഗ്ര​മാ​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്നു ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്.
ഉ​ൾ​വ​ന​ത്തി​ൽ അ​ധി​വ​സി​ക്കു​ന്ന ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മം അ​ന്വേ​ഷി​ക്കാ​ൻ വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ൾ​ക്കൊ​പ്പം മു​ണ്ട​ക്ക​ട​വ്, നെ​ടു​ങ്ക​യം കോ​ള​നി​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പും കു​ടും​ബ​ശ്രീ​യും ത​യാ​റാ​ക്കി​യ സ​ർ​വേ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. പ​ഠ​ന പ്രാ​യം ക​ഴി​ഞ്ഞി​ട്ടും ജോ​ലി​ക്കു പോ​കാ​ത്തവ​രെ ജോ​ലി​യി​ൽ വ്യാ​പൃ​ത​രാ​ക്കു​ന്ന​തി​നു സം​വി​ധാ​നം ഒ​രു​ക്കു​ം. കോ​ള​നി​വാ​സി​ക​ളെ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് ത​യാ​റാ​ക്കാൻ പ്ര​ത്യേ​ക പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും.
ബ​ദ​ൽ സ്കൂ​ളു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കും. കോ​ള​നി​ക​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ, വ​യോ​ജ​ന​ങ്ങ​ൾ, വി​ധ​വ​ക​ൾ തു​ട​ങ്ങി​യവ​ർ​ക്കു അ​ർ​ഹ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.
ഇ​തി​നാ​യി കു​ടും​ബ​ശ്രീ ആ​നി​മേ​റ്റേ​ർ​സ്, ട്രൈ​ബ​ൽ പ്രൊ​മോ​ട്ടേ​ഴ്സ്, ഉൗ​രു​മി​ത്രം അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ ഉ​പ​യോ​ഗി​ച്ച് പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
രാ​വി​ലെ പ​ത്ത​ര​യോ​ടെ മു​ണ്ട​ക്ക​ട​വ് കോ​ള​നി​യി​ലെ​ത്തി​യ ക​ള​ക്ട​ർ, കോ​ള​നി​യി​ൽ ന​ട​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് പ്ര​വൃ​ത്തി വി​ല​യി​രു​ത്തു​ക​യും തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്തു.
തു​ട​ർ​ന്നു ട്രൈ​ബ​ൽ ബ​ദ​ൽ സ്കൂ​ളും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ ക​ള​ക്ട​ർ ആ​ദി​വാ​സി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ട്ട​ത്. ക​ള​ക്ട​റും സം​ഘ​വും നെ​ടു​ങ്ക​യം കോ​ള​നി​യും സന്ദർശിച്ചു.