റാ​ന്ത​ൽ വി​ള​ക്ക് ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു
Wednesday, July 17, 2019 1:00 AM IST
മ​ഞ്ചേ​രി: അ​ന്യാ​യ​മാ​യി വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി​യി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് യൂ​ത്ത്ഫ്ര​ണ്ട് ജേ​ക്ക​ബ് മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഞ്ചേ​രി കേ​ര​ള സ്റ്റേ​റ്റ് ഇ​ല​ക്‌ട്രിസി​റ്റി ബോ​ർ​ഡ് ഓ​ഫീ​സി​ന് മു​ന്നി​ൽ റാ​ന്ത​ൽ വി​ള​ക്ക് ക​ത്തി​ച്ചു പി​ടി​ച്ചു പ്ര​തി​ഷേ​ധി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. കെ.​യ​ഹി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി.​ഷ​ബീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാപ്ര​സി​ഡ​ന്‍റ് അ​ക്ബ​ർ മി​നാ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല സെ​ക​ട്ട​റി ക​ബീ​ർ ക​ടൂ​ര​ൻ, മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് സു​നി​ൽ വീ​ന്പൂ​ർ, സാ​ദി​ഖ് അ​ലി മു​ണ്ടോ​ട​ൻ, ഫൈ​സ​ൽ, ജ​ലാ​ൽ ക​ള​ത്തി​ങ്ങ​ൽ, ഉ​സ്മാ​ൻ വ​ള്ളു​വ​ങ്ങാ​ട്, സു​രേ​ഷ് മാ​ടം​ക്കോ​ട്, അ​ൻ​സാ​ർ, സൂ​പ്പി മു​ക്കം, നാ​ഷി​ദ് അ​മ​യ​ങ്ങോ​ട്, അ​ബ്ദു​ൽ ഗ​ഫൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.