മ​ഞ്ചേ​രി​യു​ടെ മ​ർ​വാ​ൻ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്ക്
Wednesday, July 17, 2019 1:06 AM IST
മ​ഞ്ചേ​രി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് എ​ഫ്സി​യു​ടെ അ​ണ്ട​ർ- 15 ഐ​ലീ​ഗ് ടീ​മി​ലേ​ക്ക് മ​ഞ്ചേ​രി സ്വ​ദേ​ശി മ​ർ​വാ​ന് ക്ഷ​ണം. കൊ​ച്ചി​യി​ൽ ന​ട​ന്ന അ​വ​സാ​ന​ഘ​ട്ട സെ​ല​ക്ഷ​നി​ൽ കാ​ഴ്ച വ​ച്ച മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ലേ​ക്കു​ള്ള അ​വ​സ​രം ഒ​രു​ക്കി​യ​ത്.
മ​ഞ്ചേ​രി​യി​ലെ ക്ല​ബ് ഓ​ഫ് ജൂ​ണി​യ​ർ ഫു​ട്ബോ​ൾ അ​ക്കാ​ഡ​മി​യു​ടെ താ​ര​മാ​ണ്. സ്കൂ​ൾ അ​ധ്യാ​പ​ക​നും ഫു​ട്ബോ​ൾ പ​രി​ശീ​ല​ക​നു​മാ​യ അ​ഹ്സ​ൻ ജ​വാ​ദാ​ണ് മാ​ർ​വാ​നി​ലെ ഫു​ട്ബോ​ൾ പ്ര​തി​ഭ​യെ ക​ണ്ടെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ വ​ർ​ഷം ഡ​ൽ​ഹി​യി​ലെ ബൈ​ചും​ഗ് ബൂ​ട്ടി​യ എ​ഫ്സി​യു​ടെ ഫൈ​ന​ൽ സെ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു.
എ​ന്നാ​ൽ ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ന്പ​ത്തി​കം ത​ട​സ​മാ​യി നി​ന്ന​പ്പോ​ഴാ​ണ് പ​ഞ്ചാ​ബി​ലെ റൗ​ണ്ട് ഗ്ലാ​സ് സ്പോ​ർ​ട്സ് അ​ക്കാ​ഡ​മി​യി​ൽ നി​ന്നും ഏ​ഴു ദി​വ​സ​ത്തെ സെ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ വി.​എം.​സു​ബൈ​ദ അ​നു​വ​ദി​ച്ച സാ​ന്പ​ത്തി​ക​സ​ഹാ​യ​ത്തോ​ടെ സെ​ല​ക്ഷ​നി​ൽ പ​ങ്കെ​ടു​ത്തു​വെ​ങ്കി​ലും ഭാ​ഗ്യം തു​ണ​ച്ചി​ല്ല.
മ​ർ​വാ​ന് കൂ​ട്ടാ​യി​രു​ന്ന അ​ബ്ദു​റ​ഹീ​മി​നും ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഫൈ​ന​ൽ സെ​ല​ക്ഷ​ന് കൊ​ച്ചി​യി​ലേ​ക്കു ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു. ഏ​റെ പ്രോ​ത്സാ​ഹ​നം ന​ൽ​കി പി​താ​വ് മു​ജീ​ബ് റ​ഹ്മാ​നും മാ​താ​വ് ഹ​സീ​ന​യും മ​ഞ്ചേ​രി ബോ​യ്സ് ഹൈ​സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ർ​വാ​നു കൂ​ടെ​യു​ണ്ട്.