ടി​പ്പ​ർ​ലോ​റി മ​തി​ലി​ലി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു
Wednesday, July 17, 2019 10:54 PM IST
മ​ഞ്ചേ​രി: നി​യ​ന്ത്ര​ണം വി​ട്ട ടി​പ്പ​ർ ലോ​റി മ​തി​ലി​ലി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു. തി​രു​വാ​ലി പ​ത്തി​രി​യാ​ൽ വ​ട്ട​പ്പ​റ​ന്പി​ൽ ഹം​സ​യു​ടെ മ​ക​ൻ ബി​ൻ​ഷാ​ദ് (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ മ​ഞ്ചേ​രി മേ​ലാ​ക്കം മാ​രു​തി റോ​ഡി​ലാ​ണ് അ​പ​ക​ടം.

ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​വാ​സ ജി​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലെ​ത്തി​യ ബി​ൻ​ഷാ​ദ് സ്വ​ന്ത​മാ​യി വാ​ങ്ങി​യ ടി​പ്പ​ർ ലോ​റി ഓ​ടി​ച്ചാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി വ​ന്നി​രു​ന്ന​ത്. ക്വാ​റി​യി​ൽ നി​ന്നും ക​യ​റ്റി​യ ക​രി​ങ്ക​ല്ല് സൈ​റ്റി​ലി​റ​ക്കി തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. നാ​ട്ടു​കാ​ർ ഉ​ട​ൻ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല.

മാ​താ​വ്: സൈ​ന​ബ. ഭാ​ര്യ: മു​ഹ്സി​ന, മ​ക്ക​ൾ: ഇം​തി​യാ​സ് മു​ഹ​മ്മ​ദ്, അ​ദി​ൽ ഹി​ഷാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: സു​നീ​ർ, ജൈ​സ​ത്ത്. മ​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി. ഇ​ന്ന​ലെ രാ​ത്രി പ​ത്ത​ര​യോ​ടെ പ​ത്തി​രി​യാ​ൽ ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.