റ​ബർ ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം
Thursday, July 18, 2019 12:13 AM IST
നി​ല​ന്പൂ​ർ: പ്ര​ധാ​ന മ​ന്ത്രി കൗ​ശ​ൽ വി​കാ​സ് യോ​ജന​യും റ​ബ്ബ​ർ ഉ​ത്​പാ​ദ​ക സം​ഘ​വും ചേ​ർ​ന്ന് റ​ബർ ക​ർ​ഷ​ക​ർ​ക്ക് മൂ​ന്നു ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​നം ന​ൽ​കി. റ​ബർ ക​ർ​ഷ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, അ​വ​ർ​ക്ക് അംഗീ​കാ​രം ന​ൽ​കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. പ​രി​പാ​ടി​യി​ൽ 35 ​ക​ർ​ഷ​ക​ർ പ​ങ്കെ​ടു​ത്തു. പ​രി​ശീ​ല​ന​ത്തി​നു നി​ല​ന്പൂ​ർ റ​ബർ ബോ​ർ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് ഓ​ഫീ​സ​ർ പി.​ആ​ർ.​ജോ​ർ​ജ്, എ​ട​ക്ക​ര ഫീ​ൽ​ഡ് ഓ​ഫീ​സ​ർ എ​സ്.​അ​നി​ത, കെ.​ജെ.​ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

കാ​ളി​കാ​വ് : ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ കാ​ളി​കാ​വ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പാ​ണ്ടി​ക്കാ​ട് സ്വ​ദേ​ശി സു​ൽ​ഫി​ക്ക​റ​ലി (29)യാ​ണ് കാ​ളി​കാ​വി​ൽ നി​ന്നു ക​ഞ്ചാ​വു​മാ​യി വ​രു​ന്ന​തി​നി​ടെ അ​ഞ്ച​ച്ച​വി​ടി മൂ​ച്ചി​ക്ക​ലി​ൽ വ​ച്ച് പി​ടി​യി​ലാ​യ​ത്. ബൈ​ക്കി​ൽ ഒ​ളി​പ്പി​ച്ച ര​ണ്ടു കി​ലോ ക​ഞ്ചാ​വ് ഇ​യാ​ളി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തു. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു പ്ര​തി​യെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. കാ​ളി​കാ​വ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബാ​ബു​വും സം​ഘ​വു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ആ​ന്ധ്ര​യി​ൽ നി​ന്നു വ​ൻ​തോ​തി​ൽ ഇയാൾ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യി എ​ക്സൈ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു മാ​സ​ങ്ങ​ളാ​യി നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പ്ര​തി​യെ മ​ഞ്ചേ​രി ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.