സി​ബി​എ​സ്ഇ സ്കൂ​ൾ മാ​ഗ​സി​ൻ മ​ത്സ​രം
Thursday, July 18, 2019 12:13 AM IST
പൂ​ക്കോ​ട്ടും​പാ​ടം: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ സ്കൂ​ൾ മാ​ഗ​സി​ൻ മ​ത്സ​രം ന​ട​ത്തു​ന്നു. 2018-19 അ​ധ്യയ​ന വ​ർ​ഷം പ്ര​സി​ദ്ധീ​ക​രി​ച്ച​താ​യി​രി​ക്ക​ണം. ഒ​ന്നും ര​ണ്ടും മു​ന്നും സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന മാ​ഗ​സി​നു​ക​ൾ​ക്ക് യ​ഥാ​ക്ര​മം 5000, 3000, 2000 കാ​ഷ് അ​വാ​ർ​ഡു​ക​ളും പ്ര​ശം​സാ​പ​ത്ര​ങ്ങ​ളും ന​ൽ​കു​ന്ന​തോ​ടൊ​പ്പം മാ​ഗ​സി​ൻ എ​ഡി​റ്റ​ർ​മാ​ർ​ക്ക് പ്ര​ത്യേ​ക ബെ​സ്റ്റ് എ​ഡി​റ്റ​ർ ട്രോ​ഫി​യും ന​ൽ​കു​ന്നു. സ​മ്മാ​നം ല​ഭി​ക്കു​ന്ന മാ​ഗ​സി​നു​ക​ൾ​ക്ക് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് ന​ട​ത്തു​ന്ന സം​സ്ഥാ​ന സി​ബി​എ​സ്ഇ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്കൂ​ളു​ക​ൾ മാ​ഗ​സി​ന്‍റെ​ നാ​ല് കോ​പ്പി​ക​ൾ സ്ഥാ​പ​ന മേ​ല​ധി​കാ​രി​യു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടൊ​പ്പം ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ല​പ്പു​റം സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ്, ബെ​ഞ്ച്മാ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ തി​രൂ​ർ എ​ന്ന വി​ലാ​സ​ത്തി​ൽ ജൂ​ലൈ 30 ന​കം അ​യ​ക്കേ​ണ്ട​താ​ണെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ എം.​അ​ബ്ദു​ൽ നാ​സ​ർ, ജോ​ജി പോ​ൾ, എം.​ജൗ​ഹ​ർ എ​ന്നി​വ​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9847665490 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്