തൊ​ഴി​ലു​റ​പ്പ്: അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു
Thursday, July 18, 2019 12:13 AM IST
നി​ല​ന്പൂ​ർ: തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ നി​ല​ന്പൂ​ർ ബ്ളോ​ക്ക്ത​ല അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. നി​ല​ന്പൂ​ർ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ അ​ധ്യ​ക്ഷ​നാ​യി. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ദേ​വ​കി, ഡി​ആ​ർ​ഡി​എ എ​എ​സ്ഒ മ​ണ്‍​സൂ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സി.​രാ​ജീ​വ്, ജോ​യി​ന്‍റ് ബി​ഡി​ഒ​മാ​രാ​യ ജ​യ​രാ​ജ​ൻ, ബീ​ന, എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ ബി​നു കു​ര്യ​ൻ, എ.​കെ.​അ​ബ്ദു​ൾ റ​ഷീ​ദ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, വി​ഇ​ഒ​മാ​ർ, അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ർ​മാ​ർ, ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തൊ​ഴി​ലു​റ​പ്പ് ജോ​ലി​യി​ൽ ആ​സ്തി സൃ​ഷ്ടി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ ക​ണ്ടെ​ത്തി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യി ചെ​യ്യാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ എ​പി​ഒ മു​ന്നോ​ട്ടു​വെ​ച്ചു.