സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​നം
Thursday, July 18, 2019 12:13 AM IST
മ​ല​പ്പു​റം: സ്റ്റേ​റ്റ് സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യു​ടെ പൊ​ന്നാ​നി കേ​ന്ദ്ര​ത്തി​ൽ (ഐ​സി​എ​സ്ആ​ർ) യു​പി​എ​സ്‌സി 2020 ൽ ​ന​ട​ത്തു​ന്ന സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ പ​രി​ശീ​ല​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. www.ccek.org ൽ ​ഇ​ന്നു മു​ത​ൽ ഒാ​ഗ​സ്റ്റ് 14 വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന​പ​രീ​ക്ഷ 18നു ​സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യു​ടെ പൊ​ന്നാ​നി ഈ​ശ്വ​ര​മം​ഗ​ല​ത്തു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​രി​യ​ർ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ ന​ട​ക്കും. സെ​പ്തം​ബ​ർ 16നു ​ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. 50 ശ​ത​മാ​നം സീ​റ്റു​ക​ൾ മു​സ്ലിം ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കും പ​ത്തു ശ​ത​മാ​നം സീ​റ്റു​ക​ൾ എ​സ്‌സി-​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്കു​മാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഇ​വ​ർ​ക്ക് ട്യൂ​ഷ​ൻ​ഫീ​സ് സൗ​ജ​ന്യ​മാ​ണ്. ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു​ള്ള ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ഹോ​സ്റ്റ​ൽ സൗ​ക​ര്യം ല​ഭി​ക്കും. വി​ലാ​സം: ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ക​രി​യ​ർ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച്, ക​രി​ന്പ​ന, ഈ​ശ്വ​ര​മം​ഗ​ലം പി.​ഒ, പൊ​ന്നാ​നി, പി​ൻ- 679573. ഫോ​ണ്‍: 0494 2665489.