എ​ട​പ്പാ​ൾ മേ​ൽ​പ്പാ​ലം: പാ​റ നീ​ക്കാ​നാ​യി​ല്ല
Thursday, July 18, 2019 12:13 AM IST
എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ ജം​ഗ്ഷ​നി​ലെ മേ​ൽ​പ്പാ​ല നി​ർ​മാ​ണ പ്ര​വൃ​ത്തി​യി​ൽ കോ​ഴി​ക്കോ​ട് റോ​ഡി​ൽ ന​ട​ക്കു​ന്ന പൈ​ലി​ങ്ങി​നി​ടെ ക​ണ്ടെ​ത്തി​യ ഭീ​മ​ൻ പാ​റ എ​സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലു മ​ണി​യോ​ടു​കൂ​ടി​യാ​ണ് മ​ണ്ണു നീ​ക്കി പാ​റ പു​റ​ത്തെ​ടു​ക്കാ​നു​ള്ള ശ്ര​മം ആ​രം​ഭി​ച്ച​ത്.
ഉ​ച്ച​യ്ക്ക് 12 വ​രെ പാ​റ പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ശ്ര​മം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി വ​യ്ക്കു​ക​യാ​യി​രു​ന്നു.
പാ​റ പൊ​ട്ടി​ക്കാ​നു​ള്ള ശ്ര​മ​വും ക്രെ​യി​ൻ കൊ​ണ്ടു​വ​ന്നു മാ​റ്റാ​നു​ള്ള ശ്ര​മ​വും ന​ട​ത്തി വ​രി​ക​യാ​ണ്. നേ​ര​ത്തേ തൃ​ശൂ​ർ റോ​ഡി​ൽ പൈ​ലി​ംഗ് ന​ട​ക്കു​ന്ന​തി​നി​ടെ ര​ണ്ടി​ട​ത്ത് പാ​റ​ക​ൾ ക​ണ്ടെ​ത്തി​യെ​ങ്കി​ലും അ​വ എ​സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ചു പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നു.