എ​സ്ടി​യു പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Thursday, July 18, 2019 12:16 AM IST
മ​ല​പ്പു​റം: ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ൾ മൊ​ത്ത​മാ​യി വി​റ്റു വ​ൻ​കി​ട​ക്കാ​ർ​ക്ക് ഇ​ള​വു​ക​ൾ ന​ൽ​കി​യും തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്തും സാ​ധാ​ര​ണ​ക്കാ​രു​ടെ മേ​ൽ അ​ധി​ക​ഭാ​രം ഏ​ൽ​പ്പി​ച്ചും കോ​ർ​പ്പ​റേ​റ്റു​ക​ളോ​ടും വ​ൻ​കി​ട ബി​സ​ന​സ് ലോ​ബി​ക​ളോ​ടു​മു​ള്ള ക​ട​പ്പാ​ട് തീ​ർ​ക്കു​ക​യാ​ണെ​ന്നു എ​സ്ടി​യു ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​റ​ഹ്മ​ത്തു​ള്ള. കേ​ന്ദ്ര ബ​ജ​റ്റി​ൽ കോ​ർ​പ്പ​റേ​റ്റ് ന​ൽ​കി​യ ഇ​ള​വു​ക​ൾ അ​ല്ലാ​തെ മ​റ്റൊ​ന്നു​മി​ല്ല. തൊ​ഴി​ൽ,കാ​ർ​ഷി​ക മേ​ഖ​ല​യെ മോ​ദി സ​ർ​ക്കാ​ർ തീ​ർ​ത്തും അ​വ​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു അ​ദ്ദേ​ഹം കു്റ്റ​പ്പെ​ടു​ത്തി.
കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ തൊ​ഴി​ലാ​ളി വി​രു​ദ്ധ ജ​ന​ദ്രോ​ഹ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു എ​സ്ടി​യു സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം മ​ല​പ്പു​റ​ത്തു ഉ​ദ്ഘാ​ട​നം ചെ​യ്തു പ്രസംഗി ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ.​കെ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന മു​ജീ​ബ് കാ​ടേ​രി, കെ.​ടി കു​ഞ്ഞാ​ൻ, വ​ല്ലാ​ഞ്ചി​റ മ​ജീ​ദ്, എം.​പി ഗോ​പി, സി.​എ​ച്ച് ജ​മീ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ത​വ​നാ​ട് മു​ഹ​മ്മ​ദ്കു​ട്ടി, സി.​അ​ബ്ദു​ൾ നാ​സ​ർ, ബി.​കെ. സെ​യ്ത്, കൂ​ട്ടാ​യി ബാ​പ്പു​ട്ടി, ഇ.​കെ കു​ഞ്ഞാ​ലി, അ​ന്പാ​ഴ​ത്തി​ങ്ങ​ൽ അ​ബൂ​ബ​ക്ക​ർ, എം.​ഉ​മ്മ​ർ, സി​ദീ​ഖ് ചെ​റി​യേ​രി, സി.​മു​ഹ​മ്മ​ദ് റാ​ഫി, പ​റാ​ട്ടി കു​ഞ്ഞാ​ൻ, കെ.​പി സെ​യ്ത​ല​വി, പി. ​ബാ​പ്പു​ട്ടി, എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.