വ​യ​ൽ നി​ക​ത്ത​ൽ: ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് തേ​ടി
Thursday, July 18, 2019 12:16 AM IST
മ​ഞ്ചേ​രി: ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ ന​ട​ത്തി​യ വ​യ​ൽ നി​ക​ത്ത​ൽ നി​യ​മ വി​രു​ദ്ധ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഏ​റ​നാ​ട് ത​ഹ​സീ​ൽ​ദാ​ർ, കൃ​ഷി ഓ​ഫീ​സ​ർ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ​ന്നി​വ​രോ​ട് അ​ടി​യ​ന്തര​മാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സ​ബ്ക​ള​ക്ട​ർ അ​നു​പം മി​ശ്ര ആ​വ​ശ്യ​പ്പെ​ട്ടു.
തു​റ​ക്ക​ലി​ൽ പാ​ടം നികത്തി നടത്തിയ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ നി​ർ​ത്തി​വയ്ക്കാ​ൻ ന​റു​ക​ര വി​ല്ലേ​ജ് ഓ​ഫീ​സ​ർ സ്വ​കാ​ര്യ വ്യ​ക്തി​ക്ക് നോ​ട്ടീ​സും ന​ൽ​കി. ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന താ​ലൂ​ക്ക് ഓ​ഫീ​സ് മാ​ർ​ച്ചി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.
ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന​ധി​കൃ​ത​മാ​യി ഭൂ​മി ത​രം മാ​റ്റു​ന്ന​തി​നും നി​ർ​മ്മാ​ണ പ്ര​വൃത്തി​ക​ൾ ന​ട​ത്തു​ന്ന​തി​നും ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണ്. കു​റ്റ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നും അ​ന്വേ​ഷ​ണം ന​ട​ത്തി വ​കു​പ്പു​ത​ല ന​ട​പ​ടി വേ​ണ​മെ​ന്നും ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് കെ.​ഫി​റോ​സ് ബാ​ബു ആ​വ​ശ്യ​പ്പെ​ട്ടു.