പ​ഞ്ചാ​യ​ത്ത് റോ​ഡ് സ്വ​കാ​ര്യ വ്യ​ക്തി കൈ​യേ​റി​യ​താ​യി ആരോപണം
Thursday, July 18, 2019 12:16 AM IST
നി​ല​ന്പൂ​ർ: പ​ഞ്ചാ​യ​ത്ത് റോ​ഡ് സ്വ​കാ​ര്യ​വ്യ​ക്തി കൈ​യേ​റി​യ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ർ​ഡി​ൽ​പ്പെ​ട്ട മൂ​ലേ​പ്പാ​ടം-​അ​ങ്ക​പ്പാ​റ- വി​ജ​യ​പു​രം റോ​ഡി​ൽ പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ ഉ​ൾ​പ്പെ​ട്ട 200ഓ​ളം മീ​റ്റ​ർ ഭാ​ഗ​ത്ത് കൈ​യേറ്റം ന​ട​ത്തി​യതായി ആരോപണം. സ്വ​കാ​ര്യ ഭൂ​ഉ​ട​മ​യു​ടെ സ്ഥ​ല​ത്തി​ന്‍റെ മ​ധ്യ​ത്തി​ലൂ​ടെ​യാ​ണ് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്ത് റോ​ഡ് ക​ട​ന്നു പോ​കു​ന്ന​ത്, ക​രി​ങ്ക​ൽ നാ​ട്ടി ക​ന്പി​വേ​ലി ഇ​ട്ടാണ് റോ​ഡ് കൈ​യേറി​യ​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. 20 കു​ടും​ബ​ങ്ങ​ളു​ടെ ഏ​ക ​ഗ​താ​ഗ​ത മാ​ർ​ഗ​മാ​ണി​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള മ​ണ്ണ് റോ​ഡി​ലാ​ണ് കെെ​യേറ്റം. പ്ര​ദ്ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ റോ​ഡ് സ​ന്ദ​ർ​ശി​ച്ചു. പ​ഞ്ചാ​യ​ത്ത് രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് കെെ​യേറ​മു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഉ​റ​പ്പ് ന​ൽ​കി. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യും അ​റി​യി​ച്ചു.