പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കാ​ൻ നീ​ക്കമെന്ന് ചൈ​ൽ​ഡ് ലൈ​ൻ പ​രാ​തി നൽകി
Thursday, July 18, 2019 12:18 AM IST
മ​ഞ്ചേ​രി: സി​പി​എം കൗ​ണ്‍​സി​ല​ർ തൊ​ഴു​വാ​നൂ​ർ കാ​ളി​യാ​ല ന​ട​ക്കാ​വി​ൽ ഷം​സു​ദ്ദീ​ൻ പ്ര​തി​യാ​യ പീ​ഡ​ന​ക്കേ​സ് ഒ​തു​ക്കി തീ​ർ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി പ​രാ​തി. ജി​ല്ലാ ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​രാ​ണ് ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​ക്ക് രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യ​ത്.
പു​റ​മെ നി​ന്നു​ള്ള വ്യ​ക്തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി പ്ര​തി​യെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്ന​താ​യി ചൈ​ൽ​ഡ് ലൈ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ കു​ട്ടി​യെ സ്വാ​ധീ​നി​ക്കു​ന്ന​താ​യും പ​രാ​തി​യി​ൽ ഉ​ണ്ട്.
ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് കു​ട്ടി താ​മ​സി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം കു​ട്ടി​യു​മാ​യി സി​ഡ​ബ്ല്യു​സി ഇ​ന്ന​ലെ മ​ഞ്ചേ​രി​യി​ൽ ന​ട​ത്തി​യ സി​റ്റിം​ഗി​ൽ ഒ​ത്തു​തീ​ർ​പ്പി​ന് ശ്ര​മി​ക്കു​ന്ന​യാ​ളു​ക​ൾ എ​ത്തി​യ​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നു.
സം​ഘം കു​ട്ടി​യു​മാ​യി സം​സാ​രി​ക്കാ​ൻ ശ്ര​മി​ച്ച​താ​യും ആ​ക്ഷേ​പ​മു​ണ്ട്.
എ​ന്നാ​ൽ ഇ​ക്കാ​ര്യം അ​ന്വേ​ഷി​ക്കേ​ണ്ട​ത് പോ​ലീ​സാ​ണെ​ന്നും സി​റ്റിം​ഗ് ന​ട​ക്കു​ന്ന കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​സ​ര​ത്ത് ഒ​ത്തു​തീ​ർ​പ്പി​നു​ള്ള​വ​ർ എ​ത്തി​യ​താ​യി അ​റി​യി​ല്ലെ​ന്നും ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.
പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് വീ​ഴ്ച​യു​ണ്ടാ​യി എ​ന്നു​വേ​ണം ക​രു​താ​ൻ. പോ​ലീ​സി​ന്‍റെ അ​ലം​ഭാ​വം ആ​ണി​ത്. ഇ​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.