വ​ളാ​ഞ്ചേ​രി പീ​ഡ​നം: കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ടു
Thursday, July 18, 2019 12:18 AM IST
മ​ഞ്ചേ​രി: വ​ളാ​ഞ്ചേ​രി പീ​ഡ​ന​ക്കേ​സി​ലെ ഇ​ര​യാ​യ കു​ട്ടി​യെ ജി​ല്ലാ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ടു. ര​ക്ഷി​താ​ക്ക​ൾ ന​ൽ​കി​യ അ​പേ​ക്ഷ​യും കു​ട്ടി​യു​ടെ താ​ത്​പ​ര്യ​വും പ​രി​ഗ​ണി​ച്ചാ​ണ് സി​ഡ​ബ്ല്യൂ​സി​യു​ടെ തീ​രു​മാ​നം.
അ​ഞ്ച് നി​ബ​ന്ധ​ന​ക​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​ത്. കു​ട്ടി​യോ ര​ക്ഷി​താ​ക്ക​ളോ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്. കു​ട്ടി​യെ സ്കൂ​ളി​ൽ ചേ​ർ​ത്ത് വി​ദ്യാ​ഭ്യാ​സം ന​ൽ​ക​ണം.
കു​ട്ടി​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​യു​ടെ ചു​മ​ത​ല​യു​ള്ള സ്പെ​ഷൽ പോ​ലീ​സ് ജു​വ​നൈ​ൽ യൂ​ണി​റ്റി​ലെ ഡി​വൈ​എ​സ്പി സം​ര​ക്ഷ​ണം ന​ൽ​ക​ണം, കു​ട്ടി ഭീ​ഷ​ണി​യോ സ​മ്മ​ർ​ദ​മോ നേ​രി​ട്ടാ​ൽ ഡി​വൈ​എ​സ്പി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. ഏ​തെ​ങ്കി​ലും ഒ​രു നി​ർ​ദേ​ശം ലം​ഘി​ക്ക​പ്പെ​ട്ടാ​ൽ കു​ട്ടി​യെ വീ​ണ്ടും മ​ഞ്ചേ​രി​യി​ലെ കു​ട്ടി​ക​ളു​ടെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റും. ഈ ​അ​ഞ്ച് നി​ബ​ന്ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​ത്.
അ​തേ സ​മ​യം കേ​സ് ഒ​തു​ക്കി​തീ​ർ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ചൈ​ൽ​ഡ് ലൈ​ൻ പ​രാ​തി ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​യെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നു മാ​റ്റു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 17 കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.