ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം: ക​രു​വാ​ര​ക്കുണ്ട് സി​എ​ച്ച്സി​യി​ൽ രോ​ഗി​ക​ൾ വ​ല​യു​ന്നു
Thursday, July 18, 2019 12:18 AM IST
ക​രു​വാ​ര​ക്കുണ്ട്: ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​ത്തെ തു​ട​ർ​ന്ന് ക​രു​വാ​ര​കു​ണ്ട് സി​എ​ച്ച്സി​യി​ൽ രോ​ഗി​ക​ൾ വ​ല​യു​ന്നു.​ ദി​വ​സ​വും 450 ൽ ​അ​ധി​കം രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​തെ ക​രു​വാ​ര​കു​ണ്ട് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും അ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്ത് ആ​ശു​പ​ത്രി​യി​ൽ നി​യ​മി​ച്ച ജീ​വ​ന​ക്കാ​രെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​വി​ടെ നി​ന്നും പി​ൻ വ​ലി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഫാ​ർ​മ​സി​സ്റ്റി​ന്‍റെ കു​റ​വി​നെ തു​ട​ർ​ന്ന് രോ​ഗി​ക​ൾ മ​രു​ന്നു വാ​ങ്ങാ​ൻ മ​ണി​ക്കൂ​റു​ക​ൾ വ​രി​യി​ൽ കാ​ത്തു​നി​ൽ​ക്ക​ണം. ദി​വ​സ വേ​ത​ന​ത്തി​ന് നി​യ​മി​ച്ചി​രി​ക്കു​ന്ന ഒ​രു ഫാ​ർ​മ​സി​സ്റ്റാ​ണ് നി​ല​വി​ലു​ള്ള​ത്. ര​ണ്ട് സ്റ്റാ​ഫ് ന​ഴ്സി​ന്‍റെ കു​റ​വും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല.
രോ​ഗി​ക​ൾ​ക്ക് ടോ​ക്ക​ണ്‍ കൊ​ടു​ക്കാനും ജീ​വ​ന​ക്കാ​രി​ല്ല. ഡോ​ക്ട​ർ ടോ​ക്ക​ൻ ന​ൽ​കേ​ണ്ടി വ​ന്ന സം​ഭ​വ​വും ഇ​വി​ടെ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് രോ​ഗി​ക​ൾ പ​റ​യു​ന്നു. വ​യോ​ജ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ ല​ഭി​ക്കാ​ത്ത​തും പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. വ​രി​യി​ൽ നി​ൽ​ക്കു​ന്ന രോ​ഗി​ക​ൾ ത​ള​ർ​ന്നു​വീ​ഴു​ന്ന​തും ഇ​വി​ടെ നി​ത്യ​സം​ഭ​വ​മാ​ണ്. കി​ട​ത്തി ചി​കി​ത്സ​ക്ക് ല​ക്ഷ​ങ്ങ​ൾ ചെല​വ​ഴി​ച്ച് ഇ​വി​ടെ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചെ​ങ്കി​ലും ശൂ​ന്യ​മാ​യി കി​ട​ക്കു​ക​യാ​ണ്. ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വ​മാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്നാണ് ആരോപണം. ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രി​ഹാ​ര​മാ​യി​ല്ല. സ​ർ​ക്കാ​രി​ന്‍റെ ക​രു​വാ​ര​ക്കുണ്ട് സി​എ​ച്ച്സി​യോ​ടു​ള്ള അ​വ​ഗ​ണ​ന​ക്കെ​തി​രെ​യും ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക, കി​ട​ത്തി ചി​കി​ത്സ ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24നു ​രാ​വി​ലെ 10 മു​ത​ൽ ര​ണ്ടു വ​രെ ധ​ർ​ണ ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.