മാ​ർ​ച്ചും ധ​ർ​ണ​യും നടത്തും
Thursday, July 18, 2019 12:18 AM IST
മ​ല​പ്പു​റം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ൻ​പി​ലും ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. ജി​ല്ലാ മാ​ർ​ച്ച് മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ലെ പെ​ട്രോ​ൾ പ​ന്പ് പ​രി​സ​ര​ത്തും നി​ന്നും രാ​വി​ലെ 11നു ​ആ​രം​ഭി​ക്കും. സി​വി​ൽ സ്റ്റേ​ഷ​നു മു​ൻ​പി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​അ​ബ്ദു റ​ഹീം ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ്പോ​ർ​ട്സ് കി​റ്റ് വി​ത​ര​ണ​പ​ദ്ധ​തി

അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും ര​ജി​സ്ട്രേ​ഡ് ക്ല​ബു​ക​ൾ​ക്ക് സ്പോ​ർ​ട്സ് കി​റ്റ് വി​ത​ര​ണ​പ​ദ്ധ​തി​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ക്ല​ബ് ന​ട​പ്പു​വ​ർ​ഷം ജി​ല്ലാ ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ര​ജി​സ്ട്ര​ർ​ചെ​യ്ത് / ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കി രേ​ഖ​ക​ൾ സ​ഹി​തം സെ​പ്റ്റം​ബ​ർ ര​ണ്ടി​ന​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തോ​ഫീ​സി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

പി​എ​സ്‌സി എ​ക്സൈ​സ് ഡ്രൈ​വ​ർ

മ​ല​പ്പു​റം: ജി​ല്ല​യി​ൽ എ​ക്സൈ​സ് വ​കു​പ്പി​ൽ ഡ്രൈ​വ​ർ (കാ​റ്റ​ഗ​റി 659/17) ത​സ്തി​ക​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി എ​ച്ച്. ടെ​സ്റ്റ്, റോ​ഡ് ടെ​സ്റ്റ് എ​ന്നി​വ ജ​യി​ച്ച​വ​രും അ​പ്പീ​ൽ സ​മ​ർ​പ്പി​ച്ച​വ​രു​മാ​യ​വ​രു​ടെ ശാ​രീ​രി​ക പു​ന​ര​ള​വെ​ടു​പ്പ് ഇ​ന്നു ഉ​ച്ച​ക്ക് 12.30 മു​ത​ൽ പി​എ​സ്‌സി​യു​ടെ കോ​ഴി​ക്കോ​ട് ജി​ല്ലാ ഓ​ഫീ​സി​ൽ ന​ട​ത്തും.