കു​ള​ത്തി​ൽ മാ​ലി​ന്യം ത​ള്ളി
Friday, July 19, 2019 12:31 AM IST
എ​ട​പ്പാ​ൾ: പൊ​തു​കു​ള​ത്തി​ൽ അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ നി​ല​യി​ൽ. കാ​ല​ടി പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്ങാ​ട്ടൂ​രി​ലു​ള്ള പൊ​തു​കു​ള​ത്തി​ലാ​ണ് സാ​മൂ​ഹ്യ വി​രു​ദ്ധ​ർ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടു​കാ​ർ കു​ളി​ക്കു​ന്ന​തി​നും നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​നും ഉ​പ​യോ​ഗി​ക്കു​ന്ന കു​ള​മാ​ണി​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.
കു​ളം ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​കെ.​ബ​ക്ക​ർ, വാ​ർ​ഡ് അം​ഗം നൗ​ഫ​ൽ സി. ​ത​ണ്ടി​ലം, എ​ൻ.​ഹ​രി​ദാ​സ​ൻ, പി.​കെ.​പ്ര​ഭാ​ക​ര​ൻ, കെ.​ഫാ​ത്തി​മ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​തീ​ഷ് അ​യ്യാ​പ്പി​ൽ, സ​നീ​ഷ് മ​ങ്കു​ഴി​യി​ൽ, സി.​ബീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.