വ​ന അ​ദാ​ല​ത്ത് ഒാഗ​സ്റ്റ് 20ന്
Friday, July 19, 2019 12:31 AM IST
മ​ല​പ്പു​റം: വ​ന അ​ദാ​ല​ത്ത് നി​ല​ന്പൂ​ർ ഒസികെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒാഗ​സ്റ്റ് 20ന് ​രാ​വി​ലെ പ​ത്തു മു​ത​ൽ ന​ട​ത്തും. ഭൂ​മി സം​ബ​ന്ധ​മാ​യ പ​രാ​തി​ക​ൾ ഒ​ഴി​കെ​യു​ള്ള വ​നം സം​ബ​ന്ധ​മാ​യ എ​ല്ലാ പ​രാ​തി​ക​ളും ഇ​ന്നു മു​ത​ൽ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​ക​ർ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം വ്യ​ക്ത​മാ​യ പ​രാ​തി​ക​ൾ ശ​രി​യാ​യ മേ​ൽ​വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​ർ ഉ​ൾ​പ്പെ​ടെ നി​ല​ന്പൂ​ർ ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ്, സൗ​ത്ത് ഡി​വി​ഷ​ൻ, ഫ്ള​യി​ംഗ് സ്ക്വാ​ഡ് റേ​ഞ്ച് ഓ​ഫീ​സ്, മ​ല​പ്പു​റം അ​സി​സ്റ്റ​ന്‍റ് ക​ണ്‍​സ​ർ​വേ​റ്റ​ർ (സോ​ഷ്യ​ൽ ഫോ​റ​സ്ട്രി), നി​ല​ന്പൂ​ർ, എ​ട​വ​ണ്ണ, വ​ഴി​ക്ക​ട​വ്, കാ​ളി​കാ​വ്, വ​ണ്ടൂ​ർ, ക​രു​ളാ​യി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ്, മ​ല​പ്പു​റം, നി​ല​ന്പൂ​ർ സോ​ഷ്യ​ൽ ഫോ​റ​സ്ട്രി റ്ഞ്ചേ് ​ഓ​ഫീ​സ്, നി​ല​ന്പൂ​ർ, മ​ല​പ്പു​റം സോ​ഷ്യ​ൽ ഫോ​റ​സ്ട്രി റേ​ഞ്ച് ഓ​ഫീ​സ്, അ​രു​വാ​ക്കോ​ട്, നി​ല​ന്പൂ​ർ, നെ​ടു​ങ്ക​യം ഡി​പ്പോ റേ​ഞ്ച് ഓ​ഫീ​സ്, എ​ട​ക്കോ​ട്, മ​ന്പാ​ട്, കൊ​ടു​ന്പു​ഴ, അ​രീ​ക്കോ​ട്, കാ​ഞ്ഞി​ര​പ്പു​ഴ, എ​രു​മ​മു​ണ്ട പോ​ത്തു​ക​ൽ, വാ​ണി​യ​ന്പു​ഴ, അ​ക​ന്പാ​ടം, നെ​ല്ലി​ക്കു​ത്ത്, ച​ക്കി​ക്കു​ഴി, ക​വ​ള​മു​ക്ക​ട്ട, പൂ​ക്കോ​ട്ടും​പാ​ടം, ക​രു​വാ​ര​ക്കു​ണ്ട്, നെ​ടു​ങ്ക​യം, ക​രു​ളാ​യി, പ​ടു​ക്ക, ക​ൽ​ക്കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ ഓ​ഫീ​സു​ക​ളി​ലോ അ​ല്ലെ​ങ്കി​ൽ ഇ-​ഡി​സ്ട്രി​ക്ട് പോ​ർ​ട്ട​ലി​ൽ ഓ​ണ്‍​ലൈ​നാ​യോ ഒാ​ഗ​സ്റ്റ് 13 വ​രെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.