സം​സ്ഥാ​ന സ്കൂ​ൾ ചെ​സ് നാ​ളെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ
Friday, July 19, 2019 12:31 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എം​ഇ​എ​സ് സ്കൂ​ൾ എ​ജ്യു​ക്കേ​ഷ​ൻ ബോ​ർ​ഡി​ന് കീ​ഴി​ലെ സി​ബി​എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സം​സ്ഥാ​ന സ്കൂ​ൾ ചെ​സ് നാ​ളെ ന​ട​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ ചോ​ലോം​കു​ന്നി​ലെ എം​ഇ​എ​സ്. സെ​ൻ​ട്ര​ൽ സ്കൂ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ളെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
12, 14, 17, 19 വ​യ​സ് അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും വെ​വ്വേ​റെ മ​ത്സ​ര​ങ്ങ​ളു​ണ്ടാ​കും. സം​സ്ഥാ​ന​ത്തെ 35 എം​ഇ​എ​സ് സി​ബി​എ​സ്ഇ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​നൂ​റോ​ളം പേ​ർ മ​ത്സ​രി​ക്കും. ദേ​ശീ​യ​താ​ര​ങ്ങ​ളും ഫി​ഡേ റേ​റ്റിം​ഗ് താ​ര​ങ്ങ​ളും മ​ത്സ​ര​ത്തി​നെ​ത്തും. രാ​വി​ലെ ഒ​ൻ​പ​തി​ന് ഒ​ളി​ന്പ്യ​ൻ എ​ൻ.​ആ​ർ.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​മാ​പ​ന സ​മ്മേ​ള​നം പെ​രി​ന്ത​ൽ​മ​ണ്ണ എ​ഇ​ഒ എ​ൻ.​സ്രാ​ജു​ദ്ദീ​നും നി​ർ​വ​ഹി​ക്കും. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സ​ജി​ത എം.​സു​രേ​ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ പി.​റം​ല, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ എ​ൻ.​സ​ന്തോ​ഷ്, ഇ.​ബി​ജു തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.