യു​ഡി​എ​ഫ് മാ​ർ​ച്ച് നടത്തി
Friday, July 19, 2019 12:31 AM IST
എ​ട​പ്പാ​ൾ: വ​ട്ടം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്കു യു​ഡി​എ​ഫ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഭ​ര​ണ​സ​മി​തി​യു​ടെ ജ​ന​വ​ഞ്ച​ന​യി​ലും വി​ക​സ​ന മു​ര​ടി​പ്പി​നും കേ​ന്ദ്ര,സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ഭ​ര​ണ​ത്തി​നു​മെ​തി​രേ​യാ​ണ് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ച​ത്. വ​ട്ടം​കു​ളം അ​ങ്ങാ​ടി​യി​ൽ നി​ന്നു ആ​രം​ഭി​ച്ച മാ​ർ​ച്ച് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ സ​മ​രം സി​ദീ​ഖ് അ​ലി രാ​ങ്ങാ​ട്ടൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭാ​സ്ക​ര​ൻ വ​ട്ടം​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ൻ​വ​ർ ത​റ​ക്ക​ൽ, എം.​എ.​ന​ജീ​ബ്, പ​ത്തി​ൽ അ​ഷ്റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ല​ഞ്ഞു തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളെ
പി​ടി​ച്ചു​കെ​ട്ടി ലേലം ചെയ്യുമെന്ന്

ചു​ങ്ക​ത്ത​റ: ചു​ങ്ക​ത്ത​റ പഞ്ചാ​യ​ത്തി​ലെ മു​ട്ടി​ക്ക​ട​വ് ഭാ​ഗ​ത്ത് ക​ന്നു​കാ​ലി​ക​ൾ അ​ല​ഞ്ഞു തി​രി​യു​ന്ന​ത് മൂ​ലം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ടം സം​ഭ​വി​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത​ധികൃ​ത​ർ അ​റി​യി​ച്ചു. ഉ​ട​മ​സ്ഥ​ർ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ക​ന്നു​കാ​ലി​ക​ളെ സു​ര​ക്ഷി​ത​മാ​യി പാ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത പ​ക്ഷം അ​ല​ഞ്ഞു തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ളെ പി​ടി​ച്ചു​കെ​ട്ടി ലേ​ലം ചെ​യ്യു​ന്ന​തും ഉ​ട​മ​ക​ൾ​ക്കെ​തി​രെ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.