നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ പാ​ടം നി​ക​ത്ത​ലും മ​ണ്ണി​ടി​ക്ക​ലും വ്യാ​പ​കം
Friday, July 19, 2019 12:31 AM IST
നി​ല​ന്പൂ​ർ: ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ിക്കുന്പോ​ഴും നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത മ​ണ്ണ് ക​ട​ത്ത​ലും പാ​ടം നി​ക​ത്ത​ലും സ​ജീ​വം.
അ​ഞ്ചു വ​ർ​ഷ​ംക്കൊണ്ട് നി​ല​ന്പൂ​ർ ടൗ​ണി​ൽ ഉ​ൾ​പ്പെ​ടെ നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ ഏ​ക്ക​ർ​ക്ക​ണ​ക്കി​ന് ച​തു​പ്പ് നി​ല​ങ്ങ​ളും പാ​ട​ങ്ങ​ളു​മാ​ണ് ക​ര​ഭൂ​മി​യാ​യി മാ​റി​യ​ത്.
പാ​ടം മ​ണ്ണി​ട്ട് നി​ക​ത്തി ക​ര​ഭൂ​മി​യാ​കു​ന്ന​തോ​ടെ പൊ​ന്നും​വി​ല​ക്കാ​ണ് പ​ല​രും സ്ഥ​ലം വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. രാ​ഷ്ട്രീ​യ ഉ​ദ്യോ​ഗ​സ്ഥ, ഭൂ​മാ​ഫി​യ കൂ​ട്ടു​കെ​ട്ടാ​ണ് നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ ഓ​രോ ദി​വ​സ​വും ച​തു​പ്പു​നി​ല​ങ്ങ​ളു​ടെ അ​ള​വ് കു​റ​യു​ക​യും ക​ര​ഭൂ​മി​യു​ടെ അ​ള​വ് കൂ​ടാ​നും കാ​ര​ണം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും രാ​ഷ്ട്രീ​യ​ക്കാ​ർ​ക്കും കൃ​ത്യ​മാ​യ വി​ഹി​തം ല​ഭി​ക്കു​ന്ന​തി​നാ​ൽ ഭൂ​മാ​ഫി​യ​യെ ത​ട​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. മേ​ഖ​ല​യി​ൽ കു​ന്നി​ടി​ച്ച് പാ​ട​ശേ​ഖ​ര​ങ്ങ​ൾ നി​ക​ത്തി കൊ​ടു​ക്കു​ന്ന മ​ണ്ണ് മാ​ഫി​യാ​യും സ​ജീ​വ​മാ​ണ്.
രാ​ഷ്ട്രീ​യ​പി​ൻ​ബ​ല​ത്തി​ന്‍റെ മ​റ​വി​ൽ പ​രാ​തി പ​റ​യു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​രു​ടെ വി​ള​യാ​ട്ടം. നി​ല​ന്പൂ​ർ, അ​മ​ര​ന്പ​ലം, ചാ​ലി​യാ​ർ, ചു​ങ്ക​ത്ത​റ, പോ​ത്തു​ക​ൽ, വ​ഴി​ക്ക​ട​വ്. എ​ട​ക്ക​ര, മൂ​ത്തേ​ടം എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ ക​ര​ഭൂ​മി​യാ​യി മാ​റു​ക​യാ​ണ്.