അ​ക​ന്പാ​ടം വി​ല്ലേ​ജി​ൽ മ​ണ്ണ് എ​ടു​ക്കു​ന്ന​തി​ന് പാ​സ് നി​ർ​ബ​ന്ധ​ം​: വി​ല്ലേ​ജ് ഓ​ഫീ​സ​ർ
Friday, July 19, 2019 12:31 AM IST
നി​ല​ന്പൂ​ർ: അ​ക​ന്പാ​ടം വി​ല്ലേ​ജ് പ​രി​ധി​യി​ൽ മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​തി​ന് പാ​സ് നി​ർ​ബ​ന്ധി​ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പാ​സ് ഇ​ല്ലാ​തെ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ക​ന്പാ​ടം വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ആ​രെ​ങ്കി​ലും മ​ണ്ണ് നീ​ക്കം ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.
കു​റു​വ​ൻ പു​ഴ​യു​ടെ ക​ട​വു​ക​ളി​ൽ നി​ന്നു​ള്ള മ​ണ​ൽ ക​ട​ത്ത​ൽ പൂ​ർ​ണ്ണ​മാ​യി ത​ട​യാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന് മാ​സ​ത്തി​നി​ട​യി​ൽ ര​ണ്ട് ത​വ​ണ മ​ണ​ൽ​ക​ട​ത്ത് പി​ടി​ച്ച​തോ​ടെ​യാ​ണ് മ​ണ​ൽ മാ​ഫി​യ പി​ൻ​മാ​റി​യ​ത്.
രാ​ത്രി കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് സ​ഹാ​യ​മി​ല്ലാ​തെ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യി​ല്ല. അ​ന​ധി​കൃ​ത മ​ണ​ലൂ​റ്റ​ൽ, മ​ണ്ണ് ക​ട​ത്ത് എ​ന്നി​വ ഒ​രു കാ​ര​ണ​വ​ശാ​ലും വി​ല്ലേ​ജ് പ​രി​ധി​യി​ൽ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​ക​ന്പാ​ടം വ​ലി​യ​തോ​ടി​നോ​ട് ചേ​ർ​ന്ന ഭാ​ഗ​ത്ത് രേ​ഖ​യി​ൽ ക​ര​ഭൂ​മി​യും നി​ല​വും ഉ​ണ്ടെ​ന്നും വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.