വാ​ഹ​ന പ​രി​ശോ​ധ​ന: 3.5 ല​ക്ഷം പി​ഴ ചു​മ​ത്തി
Friday, July 19, 2019 12:33 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 618 കേ​സു​ക​ളി​ൽ 3.5 ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി.
മ​ല​പ്പു​റം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗ​വും മ​ല​പ്പു​റം ആ​ർ​ടി​ഒ, സ​ബ് ആ​ർ​ടി​ഒ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹെ​ൽ​മ​റ്റ് ധ​രി​ക്കാ​ത്ത 191 പേ​ർ​ക്കെ​തി​രെ​യും സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​ത്ത 50 പേ​ർ​ക്കെ​തി​രെ​യും ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച 68 പേ​ർ​ക്കെ​തി​രെ​യും അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യി വാ​ഹ​ന​മോ​ടി​ച്ച 30 പേ​ർ​ക്കെ​തി​രെ​യും യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് ന​ൽ​കാ​ത്ത 19 ബ​സു​ക​ൾ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്ത​ത്.
ഹെ​ൽ​മ​റ്റും സീ​റ്റ് ബെ​ൽ​റ്റും റോ​ഡി​ലെ ജീ​വ​ൻ ര​ക്ഷാ ഉ​പാ​ധി​ക​ളാ​ണെ​ന്നും അ​വ നി​ർ​ബ​ന്ധ​മാ​യും ധ​രി​ച്ചു മാ​ത്രം വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ക്ക​ണ​മെ​ന്നും ആ​ർ​ടി​ഒ ആ​വ​ശ്യ​പ്പെ​ട്ടു.