ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ
Friday, July 19, 2019 12:34 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട്ട്, ത​മി​ഴ്നാ​ട് സേ​ലം സ്വ​ദേ​ശി​യെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ബ​ന്ധു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ട്ടി​ക്കാ​ട് 19ൽ ​വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന മാ​തേ​ശ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് പ്ര​തി സേ​ലം കൊ​ണ്ടാ​ര​ഹ​ള്ളി പു​തു​കോ​ള​നി സ്വ​ദേ​ശി മൂ​ർ​ത്തി​യെ (45) അ​റ​സ്റ്റു ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 14നാ​ണ് മാ​തേ​ശ​നെ വാ​ട​ക​മു​റി​യു​ടെ വ​രാ​ന്ത​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റു​മോ​ർ​ട്ടം പ​രി​ശോ​ധ​ന​യി​ൽ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നും മൃ​ത​ദേ​ഹ​ത്തി​ന് ഒ​രു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നും ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ​ക്കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ച​ത്.​പ്ര​തി ആ​ന​പ്പ​റ​ന്പി​ലെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് താ​മ​സം. ഇ​യാ​ളു​ടെ അ​ച്ഛ​ന്‍റെ അ​നി​യ​നാ​ണ് മാ​തേ​ശ​ൻ. നാ​ട്ടി​ൽ ത​നി​ക്കു​കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി മാ​തേ​ശ​ൻ കൈ​വ​ശ​പ്പെ​ടു​ത്തി​യ​തി​നെ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ത്തി​ലാ​യി​രു​ന്നു. എ​ത്ര ല​ക്ഷ​ങ്ങ​ൾ ത​ന്നാ​ലും സ്ഥ​ലം ത​രി​ല്ലെ​ന്നും മാ​തേ​ശ​ൻ മൂ​ർ​ത്തി​യോ​ടു പ​റ​ഞ്ഞി​രു​ന്നു. ഒ​രു​മാ​സം മു​ന്പ് ഇ​തേ​ച്ചൊ​ല്ലി ത​ർ​ക്കം ന​ട​ന്നി​രു​ന്നു. ശേ​ഷം മാ​തേ​ശ​നെ കൊ​ല്ല​ണ​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 13ന് ​രാ​ത്രി എ​ട്ട​ര​യോ​ടെ പ്ര​തി മാ​തേ​ശ​ന്‍റെ മു​റി​യി​ലെ​ത്തി സം​സാ​രി​ച്ചി​രു​ന്നു. മാ​തേ​ശ​ൻ ഉ​റ​ക്ക​മാ​യ​പ്പോ​ൾ മു​റി​യി​ൽ​നി​ന്ന് പി​ക്കാ​സി​ലി​ടു​ന്ന മ​ര​ക്ക​ഷ്ണ​മെ​ടു​ത്ത് ത​ല​യ്ക്ക​ടി​ച്ച ശേ​ഷം തി​രി​ച്ചു​പോ​യി. ക​വ​ർ​ച്ച​യ്ക്കി​ടെ ന​ട​ന്ന കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ അ​വി​ടെ​നി​ന്ന് പ​ണ​വും മൊ​ബൈ​ലും എ​ടു​ത്തു. പി​റ്റേ​ദി​വ​സം പ​തി​വു​പോ​ലെ ജോ​ലി​ക്കു പോ​യി.
മ​ര​ണ​വി​വ​രം ഞാ​യ​റാ​ഴ്ച രാ​ത്രി പു​റ​ത്ത​റി​ഞ്ഞ​തോ​ടെ മൃ​ത​ദേ​ഹം കാ​ണു​ന്ന​ത് പേ​ടി​യാ​ണെ​ന്നു പ​റ​ഞ്ഞ് മൊ​ബൈ​ൽ ഓ​ഫാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. പോ​ലീ​സ് ചോ​ദ്യം​ചെ​യ്യാ​നാ​യി വി​ളി​പ്പി​ച്ച​പ്പോ​ൾ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ ക​ഴി​ഞ്ഞ് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ​ത്തി. കൃ​ത്യ​മാ​യ തെ​ളി​വു​ക​ൾ നി​ര​ത്തി പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വൈ​എ​സ്പി കെ.​എ.​സു​രേ​ഷ്ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു.