ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ
Friday, July 19, 2019 10:11 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​ങ്ക​ട​യി​ലെ ഞാ​റ​ക്കാ​ട് പ​രേ​ത​രാ​യ വെ​ളി​ച്ച​പ്പാ​ട്ടി​ൽ പ​ത്മാ​വ​തി അ​മ്മ​യു​ടെ​യും കോ​ൽ​മ​തൊ​ടി ഗോ​പാ​ല​ൻ നാ​യ​രു​ടെ​യും മ​ക​ൻ കാ​ളി​ദാ​സ​ൻ (60) നെ ​ആ​ണ് അ​ങ്ങാ​ടി​പ്പു​റ​ത്ത് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​നാ​ണ് സം​ഭ​വം.

ഭാ​ര്യ: ഷേ​ർ​ലി​ദാ​സ്. മ​ക്ക​ൾ: ദി​വ്യ, ദി​നൂ​പ് (ഇ​രു​വ​രും യു​എ​ഇ), ദീ​പ്തി (എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി മോ​സ്കോ റ​ഷ്യ). മ​രു​മ​ക്ക​ൾ: രാ​ഹു​ൽ (യു​എ​ഇ) സി​ബി. സ​ഹോ​ദ​ര​ങ്ങ​ൾ: ഭാ​ര​തി, ജ്യോ​തി, പ​രേ​ത​നാ​യ ഗോ​പി. പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കി.