സു​രേ​ന്ദ്ര​നും കു​ടും​ബ​ത്തി​നും റോ​ട്ട​റി ക്ല​ബ് വീ​ടൊ​രു​ക്കും
Saturday, July 20, 2019 12:15 AM IST
നി​ല​ന്പൂ​ർ: ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ട് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ടി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന ഒ​റ്റ മു​റി​യി​ൽ 80-കാ​രി​യാ​യ മാ​താ​വി​നോ​ടും കു​ടും​ബ​ത്തോ​ടു​മൊ​പ്പം ക​ഴി​യു​ന്ന അ​ക​ന്പാ​ടം ആ​റ​ങ്കോ​ട് പു​ല്ല​ഞ്ചേ​രി സു​രേ​ന്ദ്ര​നാ​ണ് നി​ല​ന്പൂ​ർ റോ​ട്ട​റി ക്ല​ബ് വീ​ട് നി​ർ​മ്മി​ച്ച് ന​ൽ​കു​ക. ആ​റു​ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​യി​രി​ക്കും വീ​ട് നി​ർ​മ്മി​ക്കു​ക​യെ​ന്ന് നി​ല​ന്പൂ​ർ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡോ.​ഇ.​കെ. ഉ​മ്മ​ർ പ​റ​ഞ്ഞു. എ​ത്ര​യും പെ​ട്ടെ​ന്ന് വീ​ട് നി​ർ​മ്മാ​ണം ആ​രം​ഭി​ക്കും. പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് റോ​ട്ട​റി ക്ല​ബ്ബ് വീ​ട് വീ​ടു​ക​ൾ നി​ർ​മ്മി​ച്ച് ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സു​രേ​ന്ദ്ര​നും വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ക. ഇ​ത് 23-മ​ത്തെ വീ​ടാ​ണെ​ന്നും റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.