ലൈ​ഫ്: ആ​ദ്യ​ഘ​ട്ടം 31ന​കം പൂ​ർ​ത്തീ​ക​രി​ക്കുമെന്ന് ക​ള​ക്ട​ർ
Saturday, July 20, 2019 12:15 AM IST
മ​ല​പ്പു​റം: സ​ർ​ക്കാ​രി​ന്‍റെ സ​ന്പൂ​ർ​ണ പാ​ർ​പ്പി​ട പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ന്‍റെ ജി​ല്ല​യി​ലെ ഒ​ന്നും ര​ണ്ടും​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജൂ​ലൈ 31 ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. പ​ദ്ധ​തി പ്ര​കാ​രം ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ട്ടും നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ച് തു​ക തി​രി​കെ ഈ​ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​പ്പു​റം ക​ള്ക്ട​റേ​റ്റ് ചേം​ബ​റി​ൽ ചേ​ർ​ന്ന ലൈ​ഫ് പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ടാ​സ്ക് ഫോ​ഴ്സ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഏ​റ്റെ​ടു​ത്ത 2803 വീ​ടു​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന 93 വീ​ടു​ക​ളാ​ണ് ഈ ​മാ​സം പൂ​ർ​ത്തീ​ക​രി​ക്കു​ക.
2710 വീ​ടു​ക​ൾ ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​ക്കി. പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​യാ​സം നേ​രി​ടു​ന്ന​വ​ർ​ക്കു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ മു​ഖേ​ന​യോ സി.​എ​സ്്.​ആ​ർ സ​ഹാ​യ​മാ​യോ കു​ടും​ബ​ശ്രീ​യു​ടെ മേ​സ​ണ്‍ പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യോ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാം. ലൈ​ഫ് മി​ഷ​നു​മാ​യി ധാ​ര​ണ​യി​ൽ ഏ​ർ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു കെ​ട്ടി​ട​നി​ർ​മാ​ണ സാ​മ​ഗ്രി​ക​ൾ കു​റ​ഞ്ഞ വി​ല​യി​ൽ ല​ഭ്യ​മാ​കാ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കും. പു​തി​യ വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു ക​രാ​ർ വ​യ്ക്കാ​ൻ ശേ​ഷി​ക്കു​ന്ന​വ​രു​മാ​യി ക​രാ​ർ വ​യ്ക്കു​ക​യും ഭൂ​ര​ഹി​ത​രാ​യ​വ​ർ​ക്കു ഭൂ​മി ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ങ്കി​ൽ അ​വ​രെ​യും പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ര​ണ്ടാം ഘ​ട്ട​ത്തി​ൽ അ​ർ​ഹ​രാ​യ 6236 പേ​രി​ൽ 5619 പേ​ർ ക​രാ​ർ വ​യ്ക്കു​ക​യും 2314 പേ​ർ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ക​രാ​ർ വ​ച്ച് ഇ​തു​വ​രെ നിർമാണം ആ​രം​ഭി​ക്കാ​ത്ത എ​സ്‌സി-​എ​സ്ടി ഗു​ണ​ഭോ​ക്താ​ക്ക​ളു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി പ​ണി പൂ​ർ​ത്തീ​ക​രി​ക്കും. വെ​റ്റ്‌ലാ​ൻ​ഡ്, സി​ആ​ർ​സെ​ഡ് എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ ക​രാ​ർ വ​യ്ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത​വ ജി​ല്ലാ​ത​ല സ​മി​തി ചേ​ർ​ന്നു പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
യോ​ഗ​ത്തി​ൽ ലൈ​ഫ് മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്രീ​തി മേ​നോ​ൻ, ഐ​ടി​ഡി​പി പ്രോജ​ക്ട് ഓ​ഫീ​സ​ർ ടി.​ശ്രീ​കു​മാ​ർ, എ​ട​വ​ണ്ണ ട്രൈ​ബ​ൽ എ​ക്സ​റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ വി.​ഗോ​പ​കു​മാ​ർ, ജി​ല്ലാ പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ കെ.​സ​ന്ധ്യ, കു​ടും​ബ​ശ്രീ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​എം വി​നോ​ദ്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക്, ന​ഗ​ര​സ​ഭ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.