പ്ര​ള​യം: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ൽ​കി​യ​ത് 46.58 ല​ക്ഷം
Saturday, July 20, 2019 12:15 AM IST
മ​ല​പ്പു​റം: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പ്ര​ള​യാ​ന​ന്ത​രം ജി​ല്ല​യി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി അ​നു​വ​ദി​ച്ച​ത് 46,58,852 രൂ​പ​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യം. പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ലെ 697 ക​ർ​ഷ​ക​ർ​ക്കാ​ണ് അ​തി​ജീ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​നു​കൂ​ല്യം അ​നു​വ​ദി​ച്ച​ത്.
45 പ​ശു, 39 കി​ടാ​വ്, 17 കി​ടാ​രി, 17 എ​രു​മ, 246 ആ​ട്, 78 ആ​ട്ടി​ൻ​കു​ട്ടി, 188 തൊ​ഴു​ത്ത് എ​ന്നി​വ​യ്ക്കും 15057 പ​ക്ഷി​ക​ൾ​ക്കു (കോ​ഴി-​കാ​ട)​മാ​ണ് ഈ ​തു​ക അ​നു​വ​ദി​ച്ച​തെ​ന്നു മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ സി. ​മ​ധു പ​റ​ഞ്ഞു.
പ്ര​ള​യ​കാ​ല​ത്ത് ജി​ല്ല​യി​ൽ 5,64,27,636 രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ലു​ണ്ടാ​യ​ത്. പ​ശു​ക്ക​ളും കാ​ള​ക​ളു​മാ​യി 164, 359 ആ​ടു​ക​ൾ, കോ​ഴി-​കാ​ട ഇ​ന​ത്തി​ൽ 431769, 7556 താ​റാ​വു​ക​ൾ, ഒ​രു പ​ന്നി, 21 മു​യ​ലു​ക​ൾ എ​ന്നി​വ​യ്ക്ക് പു​റ​മെ തൊ​ഴു​ത്തി​ന്‍റെ കൂ​ടി ന​ഷ്ടം ക​ണ​ക്കാ​ക്കി​യാ​ണ് മൃ​സം​ര​ക്ഷ​ണ വ​കു​പ്പ് നാ​ശ​ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
ജി​ല്ലാ ക​ള​ക്ട​റു​ടെ ഫ​ണ്ടി​ൽ നി​ന്നു​ള്ള പ​ത്തു ല​ക്ഷം രൂ​പ കൂ​ടി ചേ​ർ​ത്താ​ണ് അ​ർ​ഹ​രാ​യ ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യം ന​ൽ​കി​യ​ത്. ഇ​തി​നു​പു​റ​മെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്കു 83 കെ​യ്സ് പാ​ൽ​പ്പൊ​ടി, ഒ​രു ലോ​ഡ് കാ​ലി​ത്തീ​റ്റ, മ​രു​ന്നു​ക​ൾ എ​ന്നി​വ​യും സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​രു​ന്നു. പാ​ൽ​പ്പൊ​ടി​യ്്ക്ക് മാ​ത്ര​മാ​യി 3,15,533 രൂ​പ​യും മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​ത്തി​നാ​യി 1,4966,987 രൂ​പ​യു​മാ​ണ് ചെ​ല​വ് വ​ന്ന​ത്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കാ​യി ര​ണ്ടു ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ​ത്തു കേ​ന്ദ്ര​ങ്ങ​ളി​ൽ ചി​കി​ത്സാ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​താ​യി മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.