ഇ​രു​ന്പു​ഴി സ്കൂ​ൾ ഇ​നി പ്ലാ​സ്റ്റി​ക് വി​മു​ക്തം
Saturday, July 20, 2019 12:15 AM IST
ഇ​രു​ന്പൂ​ഴി : ന​വ​തി​യു​ടെ നി​റ​വി​ലെ​ത്തി നി​ൽ​ക്കു​ന്ന ഇ​രു​ന്പു​ഴി ജി​എം​യു​പി സ്കൂ​ളി​ൽ ന​ട​പ്പാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ നൂ​ത​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തെ സ​ന്പൂ​ർ​ണ പ്ലാ​സ്റ്റി​ക് മു​ക്ത വി​ദ്യാ​ല​യ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങ് സ്കൂ​ളി​ൽ ന​ട​ന്നു.
എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ​ഞ്ചാ​യ​ത്ത് നൽകിയ സ്റ്റീ​ൽ പ്ലേ​റ്റു​ക​ളു​ടെ​യും ഗ്ലാ​സു​ക​ളു​ടെ​യും വി​ത​ര​ണോ​ദ്ഘാ​ട​നം ആ​ന​ക്ക​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി സു​നീ​റ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ സി.​കെ ശി​ഹാ​ബ് അ​ധ്യ​ക്ഷത വഹിച്ചു.
വാ​ർ​ഡ് മെം​ബ​ർ യു. ​മൂ​സ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വ​ക ല​ഭി​ച്ച സ്റ്റീ​ൽ ബോ​ട്ടി​ലു​ക​ൾ ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്നെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും വി​ത​ര​ണം ചെ​യ്തി​രു​ന്നു. പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളും പു​ന​രു​പ​യോ​ഗ സാ​ധ്യ​ത​യി​ല്ലാ​ത്ത മ​റ്റ് പ്ലാ​സ്റ്റി​ക് ഉ​ത്്പ​ന്ന​ങ്ങ​ളും വി​ദ്യാ​ല​യ​ത്തി​ൽ നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഹ​ബീ​ബ് റ​ഹ്മാ​ൻ പു​ൽ​പ്പാ​ട​ൻ സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി. ​ര​ഞ്ജി​ത് ന​ന്ദി​യും പ​റ​ഞ്ഞു.