പൊ​തു​ജ​ന​സം​ഗ​മം തി​രൂ​രി​ൽ ഇ​ന്ന്
Saturday, July 20, 2019 12:15 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ പ്ര​ള​യാ​ന​ന്ത​രം സ​ർ​ക്കാ​ർ ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നു ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന പൊ​തു​ജ​ന സം​ഗ​മം ഇ​ന്നു തി​രൂ​ർ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ക്കും. തി​രൂ​ർ വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക മു​ൻ​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി രാ​വി​ലെ പ​ത്തി​നു ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ് മ​ന്ത്രി കെ.​ടി ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​രി​പാ​ടി​യു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണം ക​ള​ക്ട​റു​ടെ ഫേ​സ് ബു​ക്ക് പേ​ജി​ൽ ല​ഭ്യ​മാ​കും. ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം എ​ന്ന പേ​രി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക്കി​യ കൈ​പ്പു​സ്ത​കം മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്യും. സി.​മ​മ്മു​ട്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വഹിക്കും.​എം​പി​മാ​രാ​യ ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.
പ്ര​ള​യ ദു​രി​താ​ശ്വാ​സ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​വ​ത​രി​പ്പി​ക്കും. പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ​പ്പെ​ട്ട് വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ കെ​യ​ർ​ഹോം പ​ദ്ധ​തി​യി​ലൂ​ടെ നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ക്കും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള പു​നി​ർ​മാ​ണ വി​ക​സ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം എ​ന്ന പേ​രി​ൽ ത​യാ​റാ​ക്കി​യ ബ്രോ​ഷ​ർ വി​ത​ര​ണം ചെ​യ്യും.