ആ​തി​ര വ​ധ​ക്കേ​സ്: ദൃ​ക്സാ​ക്ഷി കൂ​റു​മാ​റി
Saturday, July 20, 2019 12:17 AM IST
മ​ഞ്ചേ​രി : അ​രീ​ക്കോ​ട് ആ​തി​ര വ​ധ​ക്കേ​സ് വി​ചാ​ര​ണ ഇ​ന്ന​ലെ മ​ഞ്ചേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി (ഒ​ന്ന്)​യി​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ വി​സ്ത​രി​ച്ച ര​ണ്ടു പേ​രി​ൽ മു​ഖ്യ​സാ​ക്ഷി കൂ​റു​മാ​റി. പ്ര​തി​യു​ടെ സ​ഹോ​ദ​രി​യും കേ​സി​ലെ ഏ​ക ദൃ​ക്സാ​ക്ഷി​യു​മാ​യ സു​ലോ​ച​ന​യാ​ണ് ഇ​ന്ന​ലെ കൂ​റു​മാ​റി​യ​ത്. കേ​സി​ലെ പ​രാ​തി​ക്കാ​ര​നും ഒ​ന്നാം സാ​ക്ഷി​യും കൊ​ല്ല​പ്പെ​ട്ട ആ​തി​ര​യു​ടെ മാ​തൃ​സ​ഹോ​ദ​ര​നു​മാ​യ വി​ജേ​ഷി​നെ​യും ഇ​ന്ന​ലെ വി​സ്ത​രി​ച്ചു.
അ​രീ​ക്കോ​ട് കീ​ഴു​പ​റ​ന്പ് വാ​ലി​ല്ലാ​പു​ഴ പൂ​വ​ത്തി​ക്കു​ണ്ട് പാ​ല​ത്തി​ങ്ങ​ൽ വീ​ട്ടി​ൽ വേ​ലു​വി​ന്‍റെ മ​ക​ൻ രാ​ജ​ൻ (43) ആ​ണ് കേ​സി​ലെ പ്ര​തി. 2018 മാ​ർ​ച്ച് 22ന് ​വൈ​കിട്ട് 4.45നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​യു​ടെ മ​ക​ളാ​യ ആ​തി​ര(21)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
ആ​തി​ര​യും ഇ​ത​ര സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട യു​വാ​വും ത​മ്മി​ൽ പ്ര​ണ​യി​ക്കു​ക​യും വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു പി​താ​വാ​യ രാ​ജ​ൻ എ​തി​ർ​ത്തെ​ങ്കി​ലും പി​ൻ​മാ​റാ​ൻ മ​ക​ൾ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​തി​ര​യെ പ്ര​തി കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ഇ​ന്ന​ലെ ഹാ​ജ​രാ​യ ര​ണ്ടു സാ​ക്ഷി​ക​ളു​ടെ​യും വി​ചാ​ര​ണ ഏ​റെ നീ​ണ്ട​തി​നാ​ൽ മൂ​ന്ന്, നാ​ല് സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കാ​നാ​യി​ല്ല. മൂ​ന്നു മു​ത​ൽ പ​തി​നാ​ലു വ​രെ​യു​ള്ള സാ​ക്ഷി​ക​ളെ ഇ​ന്നു വി​സ്ത​രി​ക്കും.