ബ​സ് സ്റ്റേ​പ്പി​ൽ കാ​ർ ഇ​ടി​ച്ചു ക​യ​റി അ​ഞ്ചു പേ​ർ​ക്കു പ​രി​ക്ക്
Sunday, July 21, 2019 12:36 AM IST
തി​രൂ​ർ: വാ​ക്കാ​ട് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ബ​സ് സ്റ്റോ​പ്പി​ൽ ഇ​ടി​ച്ചു ക​യ​റി അ​ഞ്ചു പേ​ർ​ക്കു പ​രി​ക്കേ​റ്റു. വാ​ക്കാ​ട് തു​ഞ്ച​ൻ കോ​ള​ജ് ബ​സ് സ്്റ്റോ​പ്പി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​റ​വ​ണ്ണ ഭാ​ഗ​ത്തു നി​ന്നു കൂ​ട്ടാ​യി ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന കാ​ർ അ​മി​ത വേ​ഗ​ത​യി​ലെ​ത്തി എ​തി​ർ​വ​ശ​ത്തെ ബ​സ് സ്റ്റോ​പ്പി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്ന മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ച്ചാ​ണ് കാ​ർ ബ​സ് സ്റ്റോ​പ്പി​ൽ ഇ​ടി​ച്ചു നി​ന്ന​ത്. തി​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.