പ്ര​തി​ഷേ​ധ പ്ര​ക​ട​നം നടത്തി
Sunday, July 21, 2019 12:36 AM IST
അ​ങ്ങാ​ടി​പ്പു​റം: പി​എ​സ്‌സി​യു​ടെ വി​ശ്വാ​സ്യ​ത ന​ശി​പ്പി​ക്കു​ക​യും തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലു​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചും ഗു​ണ്ടാ​യി​സ​ത്തി​ലൂ​ടെ മ​റ്റു സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന എ​സ്എ​ഫ്ഐ​യെ സ​ഹാ​യി​ക്കു​ന്ന സ​ർ​ക്കാ​ർ ന​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു അ​ങ്ങാ​ടി​പ്പു​റം കെഎസ്‌യു മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ സ​ദ​സും ന​ട​ത്തി. പ്ര​തി​ഷേ​ധ സ​ദ​സ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ് അ​നി​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.