താ​നാ​ളൂ​രി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ വി​പു​ലീ​ക​രി​ക്കു​ന്നു
Sunday, July 21, 2019 12:36 AM IST
മ​ല​പ്പു​റം: താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്ത് കി​ഡ്നി വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ കൂ​ടു​ത​ൽ യൂ​ണി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ലീക​രി​ക്കു​ന്നു. നി​ല​വി​ൽ ആ​റു യൂ​ണി​റ്റു​ക​ളു​ള്ള സെ​ന്‍റ​റി​ൽ പു​തു​താ​യി നാ​ല് ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 10 യൂ​ണി​റ്റു​ക​ളാ​ക്കി ഉ​യ​ർ​ത്താ​നാ​ണ് തീ​രു​മാ​നം. താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ വി.​അ​ബ്ദു​റ​ഹി​മാ​ൻ എം​എ​ൽ​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​നു​വ​ദി​ച്ച 67 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഡ​യാ​ലി​സി​സി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ച്ച​ത്.

തു​ട​ർ​ന്നു മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ര​ണ്ട് യൂ​ണി​റ്റ് സം​വി​ധാ​ന​വു​മാ​യി ഡ​യാ​ലി​സി​സ് സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ രോ​ഗി​ക​ളു​ടെ ആ​ധി​ക്യ​മു​ണ്ടാ​യ​തോ​ടെ സെ​ന്‍റ​റി​ൽ പ​ത്തു യൂ​ണി​റ്റ് ഡ​യാ​ലി​സി​സ് സൗ​ക​ര്യ​മൊ​രു​ക്കാ​നാ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ തു​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ധി​ക​മാ​യി വ​രു​ന്ന നാ​ലു യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള സാ​ന്പ​ത്തി​കം ക​ണ്ടെ​ത്താ​ൻ പൊ​തു​സ്വ​കാ​ര്യ സ​മാ​ഹ​ര​ണ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും കി​ഡ്നി വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റിയും.

ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ കൂ​ടു​ത​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള താ​നാ​ളൂ​രി​ൽ ന​ട​ന്ന സം​യു​ക്ത യോ​ഗം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​മു​ജീ​ബ് ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. കി​ഡ്നി വെ​ൽ​ഫ​യ​ർ സൊ​സൈ​റ്റി ചെ​യ​ർ​മാ​നും പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ വി.​അ​ബ്ദു​റ​സാ​ഖ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് കെ.​എം മ​ല്ലി​ക, സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ക​ള​ത്തി​ൽ ബ​ഷീ​ർ, താ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​സ​മീ​ർ, പി.​പി.​ബ​ഷീ​ർ, മു​ജീ​ബ് താ​നാ​ളൂ​ർ, എം.​അ​ബ്ദു സ​ലാം, പി.​അ​യ്യൂ​ബ്, കെ.​മൊ​യ്തീ​ൻ കു​ട്ടി ഹാ​ജി, കെ.​പി.​പ്ര​ഭാ​ക​ര​ൻ, പി. ​പ്ര​സാ​ദ്, കെ. ​പ്രേ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.