പ്ര​ള​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ അ​ഞ്ചു മാ​സ​ത്തി​ന​കം പ​രി​ഹ​രി​ക്കും: മ​ന്ത്രി കെ.​ടി ജ​ലീ​ൽ
Sunday, July 21, 2019 12:38 AM IST
തി​രൂ​ർ: സം​സ്ഥാ​ന​ത്ത് റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി പ​രി​സ​മാ​പ്തി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണെ​ന്നും അ​ഞ്ചു മാ​സ​ത്തി​ന​കം മ​ല​പ്പു​റം ജി​ല്ല​യി​ലെ പ്ര​ള​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ പ​രി​ഹ​രി​ച്ചു പൂ​ർ​ണ​ത​യി​ൽ എ​ത്തി​ക്കു​മെ​ന്നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി കെ.​ടി ജ​ലീ​ൽ. തി​രൂ​ർ വാ​ഗ​ണ്‍ ട്രാ​ജ​ഡി സ്മാ​ര​ക മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം പൊ​തു​ജ​ന സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​ള​യം ന​ട​ന്ന​തി​ന്‍റെ ഒ​രു തെ​ളി​വും അ​വ​ശേ​ഷി​ക്കാ​ത്ത വി​ധം കേ​ര​ള​ത്തെ പു​ന:​സൃ​ഷ്ടി​ക്കാ​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ. പ്ര​ള​യ സ​മ​യ​ത്ത് ജ​ന​ങ്ങ​ൾ​ക്കു ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ക എ​ന്ന ചു​മ​ത​ല നി​ർ​വ​ഹി​ക്കാ​നും സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി ആ ​ഉ​ത്ത​ര​വാ​ദി​ത്വം ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ചു. അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും ദേ​ശീ​യ​ത​ല​ത്തി​ലും ഒ​രു​മ​യു​ടെ മാ​തൃ​ക സൃ​ഷ്ടി​ക്കാ​നും കേ​ര​ള​ത്തി​നു ക​ഴി​ഞ്ഞു. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നി​ടെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ യാ​ന​ങ്ങ​ൾ​ക്കും ബോ​ട്ടു​ക​ൾ​ക്കും ഇ​ത്ര വ​ലി​യ ന​ഷ്ട​പ​രി​ഹാ​ര തു​ക ന​ൽ​കു​ന്ന​ത്. നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ർ​ക്കാ​ർ ഇ​ട​പ്പെ​ട്ട് പു​ന​ർ​നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​ർ​ക്കാ​ർ ഇ​നി​യും കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്നു 214 ക്യാ​ന്പു​ക​ളി​ലാ​യി 11,356 കു​ടും​ബ​ങ്ങ​ളാ​ണ് ജി​ല്ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. 470 വീ​ടു​ക​ളാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. ഇ​തി​ൽ 212 വീ​ടു​ക​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന 6680 വീ​ടു​ക​ളി​ൽ 6385 പ​ണി​തു ന​ൽ​കി. 42.78 കോ​ടി രൂ​പ​യാ​ണ് വീ​ടു​ക​ളു​ടെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്കു ഉ​ജീ​വ​ന സ​ഹാ​യ പ​ദ്ധ​തി​യി​ലൂ​ടെ വാ​യ്പ​യാ​യി ന​ൽ​കി​യ​ത് 4.639 കോ​ടി രൂ​പ​യാ​ണ്.

കൃ​ഷി പു​ന​രു​ജീ​വി​പ്പി​ക്കു​ന്ന​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത് 27.47 കോ​ടി രൂ​പ​യാ​ണ്. 1332 ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കാ​ണ് സ​ഹാ​യം ല​ഭി​ച്ച​ത്. വൈ​ദ്യു​തി പു​ന:​സ്ഥാ​പി​ക്കു​വാ​ൻ 2.5752 കോ​ടി രൂ​പ​യാ​ണ് ജി​ല്ല​യി​ൽ ചെ​ല​വ​ഴി​ച്ച​ത്. 306.55 കി​ലോ മീ​റ്റ​ർ ആ​ണ് വൈ​ദ്യു​ത ക​ന്പി പു​ന: സ്ഥാ​പി​ച്ചു. 8.33 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ക​ലു​ങ്കു​ക​ളും പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി. 38 ആ​ശു​പ​ത്രി​ക​ളാ​ണ് പു​ന​രു​ദ്ധാ​ര​ണം ചെ​യ്ത​ത്. ആ​യി​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​ന സ​ഹാ​യം ന​ൽ​കി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം എ​ന്ന പേ​രി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ത​യാ​റാ​ക്കി​യ കൈ​പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. പൂ​ർ​ണ​മാ​യും വീ​ടു​ക​ൾ ത​ക​ർ​ന്ന തി​രൂ​ർ താ​ലൂ​ക്കി​ലെ അ​ഞ്ചു കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ആ​റു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വു​മാ​ണ് മ​ന്ത്രി നി​ർ​വ​ഹി​ച്ച​ത്.

സി. ​മ​മ്മു​ട്ടി എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​ള​യ​ത്തി​നു ശേ​ഷം ജി​ല്ല​യി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ദു​രി​താ​ശ്വാ​സ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​വ​ത​രി​പ്പി​ച്ചു.

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് റി​ലേ​ഷ​ൻ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കേ​ര​ള പു​നി​ർ​മാ​ണ വി​ക​സ​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം എ​ന്ന പേ​രി​ൽ ത​യാ​റാ​ക്കി​യ ബ്രോ​ഷ​ർ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. തി​രൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ. ​ബാ​വ, ത​ഹ​സി​ൽ​ദാ​ർ ടി.​മു​ര​ളി, ആ​ർ​ഡി​ഒ ഡോ. ​ജെ.​ഒ അ​രു​ണ്‍, സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ടി. ​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഇ.​എ​ൻ മോ​ഹ​ൻ​ദാ​സ്, പി.​കു​ഞ്ഞി മൂ​സ, വി.​വി പ്ര​കാ​ശ്, വെ​ട്ടം ആ​ലി​ക്കോ​യ, ര​വി തേ​ല​ത്ത്, ആ​ർ. മു​ഹ​മ്മ​ദ് ഷാ, ​ടി.​എ​ൻ. ശി​വ​ശ​ങ്ക​ര​ൻ, ക​വ​റൊ​ടി മു​ഹ​മ്മ​ദ്, രാ​ജു കെ. ​ചാ​ക്കോ, സി​ദി​ഖ് പ​ന​ക്ക​ൽ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, സാം​സ്കാ​രി​ക നേ​താ​ക്ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.