സി​ബി​എ​സ്ഇ ശാ​സ്ത്രാ​ധ്യാ​പ​ക​ർക്ക്​ പ​ഠ​ന​ശി​ബി​രം
Sunday, July 21, 2019 12:38 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ണ്‍ ജി​ല്ല​യി​ലെ സി​ബി​എ​സ്ഇ പ​ത്താം ത​ര​ത്തി​ൽ പ​ഠി​പ്പി​ക്കു​ന്ന ര​സ​ത​ന്ത്ര അ​ധ്യാ​പ​ക​ർ​ക്കു പ്ര​വ​ർ​ത്യ​ൻ​മു​ഖ പ​ഠ​ന​ശി​ബി​രം സം​ഘ​ടി​പ്പി​ച്ചു.

സി​ബി​എ​സ്ഇ നൂ​ത​ന പ​രി​ശീ​ല​ന മാ​ന്വ​ൽ അ​നു​സ​രി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ സി​ൽ​വ​ർ മൗ​ണ്ട് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ശി​ബി​രം സ​ഹോ​ദ​യ മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി വി​നീ​ത വി. ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ ക​ർ​മ​ശേ​ഷി കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നു എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ​ച്ച് നി​ര​ന്ത​ര അ​ധ്യാ​പ​ക പ​രി​ശീ​ല​നം സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ണ്‍ തീ​രു​മാ​നി​ച്ചു. സ​ഹോ​ദ​യ ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് എം.​ടി മൊ​യ്തു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ൽ​വ​ർ മൗ​ണ്ട് സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി.​കെ ഹ​ഫ്സ​ത്ത് പ​ഠ​ന​ശി​ബി​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

ഭാ​ര​വാ​ഹി​ക​ളാ​യ പ്രി​ൻ​സി​പ്പ​ൽ ഡോ.​ഖു​ർ​ഷി​ദ് ആ​ലം സ​ലാ​ർ, ടി​റ്റോ എം. ​ജോ​സ​ഫ്, ഷം​ല പി. ​സ​ലീം, ഫാ.​ജോ​സ് ക​ള​ത്തി​പ്പ​റ​ന്പി​ൽ, എ​സ്. സ്മി​ത, പി. ​അ​ബ്ദു​ൾ ഹ​മീ​ദ്, സ​ജി​നി അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സ​ഹോ​ദ​യ മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​അ​ബ്ദു​ൾ നാ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ല​യി​ലെ വി​വി​ധ സി​ബി​എ​സ്ഇ സ്കൂ​ളു​ക​ളി​ൽ നി​ന്നു 63 അ​ധ്യാ​പ​ക​ർ ശി​ൽപ്പശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.