മ​ങ്ക​ട ആ​ശു​പ​ത്രി​യി​ലെ ഈ​വ​നിം​ഗ് ഒ​പി; ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​തെ ആ​രോ​ഗ്യ​വ​കു​പ്പ്
Monday, July 22, 2019 1:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ ഈ​വ​നിം​ഗ് ഒ​പി അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്കാ​ൻ ജി​ല്ല​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​വു​ന്നി​ല്ല. ഒ​പി സ​മ​യം രാ​വി​ലെ ഒ​ൻ​പ​ത് മ​ണി​മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് മ​ണി​വ​രെ​യാ​ക്കി ദീ​ർ​ഘി​പ്പി​ച്ചാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്. നാ​ലോ, അ​തി​ൽ കൂ​ടു​ത​ലോ ഡോ​ക്ട​ർ​മാ​രു​ള്ള ആ​ശു​പ​ത്രി​ക​ളി​ലാ​ണ് ഈ​വ​നിം​ഗ് ഒ​പി ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ഉ​ത്ത​ര​വി​ന് ജി​ല്ല​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് പു​ല്ല് വി​ല​പോ​ലും ക​ൽ​പി​ച്ചി​ട്ടി​ല്ല.
ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ​ക​ർ​ച്ച വ്യാ​ധി​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള ഹെ​ൽ​ത്ത് ബ്ലോ​ക്കാ​ണ് മ​ങ്ക​ട. മ​ങ്ക​ട സി​എ​ച്ച്സി​യി​ലാ​ക​ട്ടെ ആ​റ് ഡോ​ക്ട​ർ​മാ​രു​ണ്ട്. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​തി​ലും ര​ണ്ട് ഡോ​ക്ട​ർ​മാ​ർ അ​ധി​ക​മാ​ണ്. എ​ന്നാ​ലും ഈ​വ​നിം​ഗ് ഒ​പി​യെ​ന്ന ആ​വ​ശ്യം ന​ട​പ്പി​ലാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റ​ല്ല. ഈ​വ​നിം​ഗ് ഒ​പി ആ​രം​ഭി​ച്ച​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള ചോ​ദ്യ​ത്തി​നാ​ക​ട്ടെ മ​ങ്ക​ട​യി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. തെ​റ്റാ​യ വി​വ​രം ന​ൽ​കി സാ​ധാ​ര​ണ​ക്കാ​രെ വ​ഞ്ചി​ക്കു​ന്ന ഇ​ത്ത​രം സ​മീ​പ​ന​ത്തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.