മ​ത്സ്യത്തൊഴി​ലാ​ളി​ക​ൾ​ക്ക് ജാ​ഗ്ര​ത നി​ർ​ദേ​ശം
Monday, July 22, 2019 1:09 AM IST
മ​ല​പ്പു​റം: ​തെ​ക്ക്പ​ടി​ഞ്ഞാ​റ​ൻ അ​റ​ബി​ക്ക​ട​ൽ ചേ​ർ​ന്നു​ള്ള മ​ധ്യ അ​റ​ബി​ക്ക​ട​ലി​ൽ ജൂ​ലൈ 25 വ​രെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ നി​ന്ന് മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​നി​ട​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

മെ​ഡി​സെ​പ്: മാ​ര​ക രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള
ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കു​ന്നുവെന്ന്

കോ​ഴി​ക്കോ​ട്: മെ​ഡി​സെ​പ് ആ​രോ​ഗ്യ ഇ​ന്‍​ഷൂ​റ​ന്‍​സ് പ​ദ്ധ​തി​യി​ലെ നി​ബ​ന്ധ​ന​ക​ള്‍ മാ​ര​ക രോ​ഗ​ങ്ങ​ള്‍​ക്കു​ള്ള ആ​നു​കൂ​ല്യം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​താ​യി പ​രാ​തി. ഓ​ഗ​സ്റ്റ് മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ന്ന പ​ദ്ധ​തി​യി​ലെ പ​ല മാ​ന​ദ​ണ്ഡ​ങ്ങ​ളും ത​ലാ​സീ​മി​യ പോ​ലു​ള്ള രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സാ ആ​നു​കൂ​ല്യ​വും ജീ​വ​ന്‍​ര​ക്ഷാ മ​രു​ന്നു​ക​ളും നി​ഷേ​ധി​ക്ക​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്ന് ബ്ലെ​ഡ് പേ​ഷ്യ​ന്‍റ് പ്രൊ​ട്ട​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ പ​രാ​തി​പ്പെ​ട്ടു.