മൃ​ഗാ​ശു​പ​ത്രി പ​രി​സ​രം ശു​ചീ​ക​രി​ച്ചു
Monday, July 22, 2019 1:11 AM IST
ക​രു​വാ​ര​ക്കുണ്ട്: നെ​ഹ്റു യു​വ കേ​ന്ദ്ര​യു​ടെ സ്വ​ച്ഛ് ഭാ​ര​ത് ഇ​ന്‍റ​ണ്‍​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ത​രി​ശ് ചൈ​ത​ന്യ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രു​വാ​ര​ക്കുണ്ട് മൃ​ഗാ​ശു​പ​ത്രി പ​രി​സ​ര​വും ഫു​ട്പാ​ത്തും മാ​ലി​ന്യ മു​ക്ത​മാ​ക്കി. എ​ൻ​വൈ​കെ ബ്ലോ​ക്ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ റി​നു​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ർ കൈ​പ്പു​ളി, ടി.​പി. ഷ​ബീ​ർ, സി​ബി​ൽ, എം. ​ന​ജ്മു​ദീ​ൻ, ഇ​ർ​ഷാ​ദ്, സം​സീ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സാ​ന്ത്വ​ന​പ​രി​പാ​ല​നം സം​ഘ​ടി​പ്പി​ച്ചു

നി​ല​ന്പൂ​ർ: കോ​വി​ല​ക​ത്തു​മു​റി ദ ​യു​ണൈ​റ്റ​ഡ് ക്ല​ബ്ബ് റീ​ഡി​ംഗ് റൂം ​ആ​ൻ​ഡ് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ൾ ചേ​ർ​ന്ന് സാ​ന്ത്വ​ന പ​രി​പാ​ല​നം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി ക​ണ്‍​വീ​ന​ർ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​നാ​ശാ​ല പ്ര​സി​ഡ​ന്‍റ് ടി.​വി.​മ​ധു​സൂ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. അ​യ​ൽ​ക്കൂ​ട്ടം പ്ര​സി​ഡ​ന്‍റ് സി.​പി.​സു​ബോ​ധ് സം​സാ​രി​ച്ചു. പാ​ലി​യേ​റ്റീ​വ് സോ​ണ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് ക്ലാ​സെ​ടു​ത്തു.