ക​ർ​ക്ക​ട​ക ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം നടത്തി
Monday, July 22, 2019 1:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഗോ​ത്ര​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ സാ​യി സ്നേ​ഹ​തീ​ര​ത്ത് ക​ർ​ക്ക​ട​ക മാ​സ​ത്തി​ലെ ആ​രോ​ഗ്യ ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ചു ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ അ​മൃ​തം ആ​യു​ർ​വേ​ദാ​ശു​പ​ത്രി ചീ​ഫ് ഫി​സി​ഷ്യ​ൻ ഡോ. ​പി. കൃ​ഷ​ണ​ദാ​സ് ആ​രോ​ഗ്യ ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​യി സ്നേ​ഹ​തീ​ര​ത്തി​ലെ എ​ല്ലാ​വ​രെ​യും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ തൈ​ലം പു​ര​ട്ടി ക​ളി​പ്പി​ച്ച ശേ​ഷം ക​ഷാ​യ ക​ഞ്ഞി സേ​വി​ച്ചാ​ണ് ക​ർ​ക്ക​ട​ക ശീ​ല​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തി​യ​ത്. ഡോ. ​ഷീ​ബാ കൃ​ഷ്ണ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ലോ​ച​ന, വ​സ​ന്ത എ​ന്നീ സീ​നി​യ​ർ തെ​റാ​പ്പി​സ്റ്റു​മാ​രും വി​ജേ​ഷ്, മു​ജീ​ബ് എ​ന്നി​വ​രും ,പ​ങ്കെ​ടു​ത്തു. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നാ​യ കെ.​ആ​ർ ര​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഡോ. ​ഷീ​ബാ കൃ​ഷ്ണ​ദാ​സ്, കെ. ​ന​ളി​നി ദേ​വി, ക്യാ​പ്റ്റ​ൻ ഉ​ണ്ണി​കൃ​ഷ്ണ, ബേ​ബി​ഗി​രി​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി. ​കൃ​ഷ്ണ​ദാ​സ് സ്വാ​ഗ​ത​വും കെ.​ടി. വി​ജ​യ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.