ക​ലാ​മ​ണ്ഡ​ലം അ​ശ്വ​തി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം
Monday, July 22, 2019 1:11 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​ലാ​മ​ണ്ഡ​ലം അ​ശ്വ​തി​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​രം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ചു മോ​ഹി​നി​യാ​ട്ടം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ സാ​സ്കാ​രി​ക വ​കു​പ്പ് (ഐ​സി​സി​ആ​ർ) തെ​ര​ഞ്ഞെ​ടു​ത്തു. തു​വ്വൂ​ർ മ​മ്മാ​വ് സു​രേ​ശ​ൻ എം​ബ്രാ​ന്ത്രി​യു​ടെ​യും രാ​ജ​ല​ക്ഷ​മി​യു​ടെ​യും മ​ക​ളാ​യ അ​ശ്വ​തി ക​ലാ​മ​ണ്ഡ​ല​ത്തി​ൽ നി​ന്നും മോ​ഹി​നി​യാ​ട്ട​ത്തി​ൽ ബി​രു​ദ​വും മ​ദ്രാ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഭ​ര​ത​നാ​ട്യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നേ​ടി. ഇ​ന്ത്യ​യ്ക്ക​ക​ത്തും പു​റ​ത്തു​മാ​യി ഒ​ട്ടേ​റെ നൃ​ത്ത​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച അ​ശ്വ​തി ക​വി കു​ഞ്ഞി​രാ​മ​ൻ നാ​യ​രു​ടെ ’ക​ണി​കാ​ണ​ണം’, ഒ​എ​ൻ​വി കു​റ​പ്പി​ന്‍റെ ’അ​മ്മ’ കാ​വാ​ലം നാ​രാ​യ​ണ​പ​ണി​ക്ക​രു​ടെ ക​റു​ക​റ കാ​ർ​മു​കി​ൽ എ​ന്നി​വ നൃ​ത്താ​വി​ഷ്കാ​ര​മാ​യി അ​വ​ത​രി​പ്പി​ച്ച​ത് ഏ​റെ ശ്ര​ദ്ധ നേ​ടി. ഒ​ട്ടേ​റെ അ​വാ​ർ​ഡു​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ട്.