ആറേകാ​ൽ​കി​ലോ ക​ഞ്ചാ​വു​മാ​യി രണ്ടുപേർ പി​ടി​യി​ൽ
Monday, July 22, 2019 1:11 AM IST
മ​ഞ്ചേ​രി :മ​ഞ്ചേ​രി​യി​ൽ അ​ഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​യെയും കോഴിക്കാേട് കു​ന്ന​മം​ഗ​ലത്ത്് 1.280 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ര​ഞ്ജി​ത്ത് എ​ന്ന ബാ​ബു​വി​നെയും പോലീസ് പിടികൂടി. ബം​ഗാ​ൾ ഗോ​സാ​ബാ പ​ശ്ചി​മ അ​റ​ന്പൂ​രി​ലെ സു​പ്ര​ഭാ​ത് മ​ണ്ഡ​ലി​നെ​യാ​ണ് (29) മ​ഞ്ചേ​രി​യ്ക്ക​ടു​ത്തു ന​റു​ക​ര​യി​ൽ വ​ച്ച് മ​ഞ്ചേ​രി സി​ഐ അ​ല​വി, എ​സ്ഐ സു​മേ​ഷ് സു​ധാ​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്.
മ​ല​പ്പു​റം ജി​ല്ല​യി​ലേ​ക്കു ക​ഞ്ചാ​വ് മാ​ഫി​യ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ചു മ​യ​ക്കു​മ​രു​ന്നു​ക​ൾ വ​ൻ​തോ​തി​ൽ ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്നു പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​രു​ന്നു. പി​ടി​യി​ലാ​യ മ​ണ്ഡ​ലി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ ജി​ല്ല​യി​ലേ​ക്ക് ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്ന ഇ​ത​ര സം​സ്ഥാ​ന​ക്കാ​രെ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. ഈ ​വ​ർ​ഷം ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡ് 45 കി​ലോ ക​ഞ്ചാ​വ്, ഏ​ഴു​ഗ്രാം എം​ഡി​എം​എ എ​ന്നി​വ​യും 30 പ്ര​തി​ക​ളെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.
പ്ര​തി​യെ വ​ട​ക​ര എ​ൻ​ഡി​പി​എ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ​ക​രീ​മി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൾ അ​സീ​സ്, സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, ശ​ശി കു​ണ്ട​റ​ക്കാ​ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, പി. ​സ​ഞ്ജീ​വ്, മു​ഹ​മ്മ​ദ് സ​ലീം എ​ന്നി​വ​രെ കൂ​ടാ​തെ സൈ​ബ​ർ സെ​ല്ലി​ലെ എ​എ​സ്ഐ തോ​മ​സ്, പ്ര​ശോ​ഭ് എ​ന്നി​വ​രും ചേ​ർ​ന്നാ​ണ്് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.
കു​ന്ന​മം​ഗ​ലം പോ​ലീ​സും ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്പെ​ഷ​ൽ ആ​ക്ഷ​ൻ ഫോ​ഴ്സും ചേ​ർ​ന്ന് പി​ടി​കൂ​ടിയ ര​ഞ്ജി​ത്ത് കാ​ര​ന്തൂ​ർ സ്വ​ദേ​ശിയാണ് .
ലോ​റി​യി​ൽ ഡ്രൈ​വ​ർ ജോ​ലി​ക്കാ​യി പോ​കു​മ്പോ​ൾ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വ​ലി​യ അ​ള​വി​ൽ ക​ഞ്ചാ​വ് കൊ​ണ്ട് വ​ന്ന് ചെ​റു പൊ​തി​ക​ളാ​ക്കി കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി . ശ​നി​യാ​ഴ്ച രാ​ത്രി കു​ന്ന​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​ഴ​യാ​ടി​ക്ക​ടു​ത്ത് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പോ​ലീ​സി​നെ ക​ണ്ട് പ​രി​ഭ്ര​മി​ച്ച് വാ​ഹ​നം തി​രി​ച്ച് പോ​കാ​ൻ ശ്ര​മി​ച്ച ര​ഞ്ജി​ത്തി​ന്‍റെ അ​സ്വാ​ഭാ​വി​ക​മാ​യ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ പോ​ലീ​സ് വാ​ഹ​നം ത​ട​ഞ്ഞ് നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ബാ​ഗി​ൽ സൂ​ക്ഷി​ച്ച ക​ഞ്ചാ​വ് ക​ണ്ട​ത്.
കു​ന്ന​മം​ഗ​ലം പോ​ലീ​സ് എ​സ്ഐ ടി.​എ​സ്.​ശ്രീ​ജി​ത്ത് , എ​എ​സ്ഐ അ​ബ്ദു​ൾ മു​നീ​ർ, എ​എ​സ്ഐ വേ​ണു​ഗോ​പാ​ൽ, ഡ്രൈ​വ​ർ സി​പി​ഒ സു​ബീ​ഷ്, ഹോം ​ഗാ​ർ​ഡ് രാ​ധ​ൻ, ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എം. ​മു​ഹ​മ്മ​ദ് ഷാ​ഫി , എം.​സ​ജി , കെ.​അ​ഖി​ലേ​ഷ് , എം.​ജി​നേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.