ജില്ലയില്‌ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത: ഇ​ന്ന് റെ​ഡ് അലര്‌ട്ട്
Thursday, August 8, 2019 12:37 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്ര​കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. 24 മ​ണി​ക്കൂ​റി​ൽ 204 മിമി മ​ഴ​ പെയ്യാന്‌സാ​ധ്യ​ത​യുണ്ട്.

തു​ട​ർ​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വെ​ള്ള​പ്പൊ​ക്കം, ഉ​രു​ൾ​പൊ​ട്ട​ൽ തു​ട​ങ്ങി​യവയ്ക്ക് സാ​ധ്യ​തയുള്ളതിനാല്‌ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ത​ഹ​സി​ൽ​ദാ​ൽ​മാ​രോ​ടും നി​ർ​ദേ​ശി​ച്ചു.

തഹ​സി​ൽ​ദാ​ർ​മാ​ർ മു​ഴു​വ​ൻ സ​മ​യ​വും ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ലു​ണ്ടാ​യി​രി​ക്ക​ണം. സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ച് ജി​ല്ലാ ക​ല​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഒ​ന്പ​താം തീ​യ​തി ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ലര്‌ട്ട് പ്രഖ്യാപിച്ചു. 10 ന് ​യെ​ല്ലോ അ​ല​ർ​ട്ടും പ്രഖ്യാപിച്ചിട്ടു​ണ്ട്.

ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട്

എ​ട​ക്ക​ര: കാ​ല​വ​ർ​ഷം ശ​ക്തി പ്രാ​പി​ച്ച​തോ​ടെ മ​ല​യോ​ര​ത്തെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി. പു​ന്നപ്പു​ഴ​യും ചാ​ലി​യാ​റും കാ​ര​ക്കോ​ട​ൻ പു​ഴ​യും ഇ​ന്ന​ലെ​യും ക​ര​ക​വി​ഞ്ഞൊ​ഴു​കി. എ​ട​ക്ക​ര ദു​ർ​ഗാ​ഭ​ഗ​വ​തി ക്ഷേ​ത്ര​വും പ​രി​സ​ര​ത്ത് പു​ന്ന​പു​ഴ​യി​ലെ വെ​ള്ളം ചാ​ലി​ട്ടൊ​ഴു​കു​ന്നു. രാ​മാ​യ​ണ മാ​സാ​ച​ര​ണ​ത്തി​നു ക്ഷേ​ത്ര​ത്തി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ​ക്കു വെ​ള്ള​ക്കെ​ട്ട് പ്രയാസം സൃഷ്ടിക്കുകയാണ്.

റോ​ഡ് പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പു​ന്ന​പു​ഴ​യി​ലെ മു​പ്പി​നി​ക്ക​ട​വ് പാ​ല​വും മു​ട്ടി​ക്ക​ട​വ് പാ​ല​വും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

ഇ​തോ​ടെ പോ​ത്തു​ക​ല്ല്, ചു​ങ്ക​ത്ത​റ, എ​ട​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു മൂ​ത്തേ​ടം, ക​രു​ളാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ എ​ത്താ​വു​ന്ന യാ​ത്രാ​മാ​ർ​ഗം ത​ട​സ​പ്പെ​ട്ടു.

കാ​ര​ക്കോ​ട​ൻ പു​ഴ​യു​ടെ തീ​ര​ത്തു​ള്ള നി​ര​വ​ധി കു​ടും​ബ​ങ്ങ​ളും ദു​രി​ത​ത്തി​ലാണ്്. പു​ന്നപ്പു​ഴ ക​ര​ക​വി​ഞ്ഞ​തോ​ടെ മു​ക്കം, പാ​ല​ത്തി​ങ്ക​ൽ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള പ​ല കു​ടും​ബ​ങ്ങ​ളും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു മാ​റി.

എ​ട​ക്ക​ര പെ​രു​ങ്കു​ള​ത്ത് തേ​ക്കു മ​രം ക​ട​പു​ഴ​കി ഇ​ല​ക്‌ട്രി​ക് പോ​സ്റ്റി​ൽ വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ മു​ണ്ട, ആ​ശാ​രി പൊ​ട്ടി ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പ​ന്ത്ര​ണ്ട് കു​ടും​ബ​ങ്ങ​ൾ മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണിയിലാണ് .

ഇ​വ​രെ മാ​റ്റി പാ​ർ​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. ചാ​ലി​യാ​ർ പു​ഴ​യി​ലെ പൂ​ക്കോ​ട്ടു​മ​ണ്ണ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ലെ ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യും തു​റ​​ന്നു. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കെ​ല്ലാം അ​ധി​കൃ​ത​ർ ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.