പ​ഞ്ചാ​യ​ത്തു​ക​ളി​ല്‌ വ​നി​ത​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും
Thursday, August 8, 2019 12:40 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലും വ​നി​ത​ക​ൾ​ക്കാ​യി പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്. കു​ടും​ബ​ശ്രീ സ്നേ​ഹി​ത ജെ​ൻ​ഡ​ർ ഹെ​ൽ​പ്പ് ഡെ​സ്കി​ന്‍റെ ജി​ല്ലാ ത​ല കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ക​യാ​യി​രു​ന്നു ക​ള​ക്ട​ർ. നൂ​ത​ന​പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള ഫ​ണ്ടു​പ​യോ​ഗി​ച്ച് മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​ദ്ധ​തി ത​യാ​റാ​ക്കും. ഇ​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു നി​ർ​ദ്ദേ​ശം ന​ൽ​കും.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ത​ല​വ​കു​പ്പ് മേ​ധാ​വി​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കാ​യി ശി​ല്പാ​ശാ​ല സം​ഘ​ടി​പ്പി​ക്കും. വ​നി​ത ശി​ശു​ക്ഷേ​മ സ​ഹ​ക​രി​ച്ചു സ്കൂ​ൾ കൗ​ണ്‍​സി​ല​മാ​ർ​ക്കാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കും.
എ​ഡി​എം എ​ൻ.​എം.​മെ​ഹ​റ​ലി, കു​ടും​ബ​ശ്രീ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ.​ഹേ​മ​ല​ത, വി​മ​ൻ പ്രൊ​ട്ട​ക‌്ഷ​ൻ ഓ​ഫീ​സ​ർ ത്രേസ്യാ​മ്മ ജോ​ണ്‍, ഡി​സി​പി​ഒ ഗീ​താ​ഞ്ജ​ലി, മ​ല​പ്പു​റം ഗ​വ.​താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​അ​ലി​ഗ​ർ ബാ​ബു, ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ.​എ.​ശ​ശി​ധ​ര​ൻ, ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അം​ഗം കെ.​പി.​ത​നൂ​ജ ബീ​ഗം, സ​രോ​ജി​നി​അ​മ്മ മ​ഹി​ളാ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​പി.​ഗൗ​രി, സാ​ക്ഷ​ര​താ മി​ഷ​ൻ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ജി തോ​മ​സ്, ചൈ​ൽ​ഡ് ലൈ​ൻ ജി​ല്ലാ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​പി.​സ​ലീം, കു​ടു​ബ​ശ്രീ ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ റൂ​ബി രാ​ജ്, വ​കു​പ്പ ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എന്നിവര്‌ പ​ങ്കെ​ടു​ത്തു.