ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ല കൂ​ട്ടി; ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്ന്
Tuesday, August 13, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ലൂ​ക്കി​ൽ പ്ര​ള​ദു​ര​ന്ത​ത്തി​ന്‍റെ മ​റ​വി​ൽ പൊ​തു​മാ​ർ​ക്ക​റ്റി​ൽ വ്യാ​പാ​രി​ക​ൾ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ല കൂ​ട്ടി വി​ൽ​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​താ​യി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് സ​പ്ലെ ഓ​ഫീ​സ​ർ കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​റി​യി​ച്ചു.
ഇ​ക്കാ​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക​യും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി​യാ​ൽ നി​യ​മാ​നു​സൃ​ത, ആ​വ​ശ്യ​വ​സ്തു​നി​യ​മം എ​ന്നി​വ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നു താ​ലൂ​ക്ക് സ​പ്ലെ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

മ​ഴ​ക്കെ​ടു​തി:
ജി​ല്ല​യി​ൽ ഇ​തു​വ​രെ 30 മ​ര​ണം

മ​ല​പ്പു​റം: ജി​ല്ല​യി​ൽ പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും പെ​ട്ട് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30 ആ​യി. കോ​ട്ട​ക്കു​ന്നി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ പെ​ട്ട് മ​രി​ച്ച ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ഇ​ന്ന​ലെ ക​ണ്ടെ​ടു​ത്തു. ഇ​തോ​ടെ കോ​ട്ട​ക്കു​ന്നി​ൽ മ​രി​ച്ച മൂ​ന്ന് പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​വ​ള​പ്പാ​റ​യി​ൽ 18 പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.
എ​ട​വ​ണ്ണ​യി​ൽ നാ​ലു​പേ​രും വ​ഴി​ക്ക​ട​വി​ൽ ര​ണ്ടും മു​തു​വ​ല്ലൂ​രി​ലും പു​റ​ത്തൂ​രി​ലും ഒ​രാ​ൾ വീ​ത​വു​മാ​ണ് മ​ഴ​ക്കെ​ടു​തിയില്‌ മ​രി​ച്ച​ത്.