പെ​രു​ന്നാ​ൾ ആ​ഘോ​ഷം മാ​റ്റി വ​ച്ച് സേ​വ​ന​ം
Tuesday, August 13, 2019 12:32 AM IST
ക​രു​വാ​ര​കു​ണ്ട്: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി പെ​രു​ന്നാ​ൾ ആ​ഘോ​ഷം മാ​റ്റി വ​ച്ച് സേ​വ​ന​വു​മാ​യി യു​വാ​ക്ക​ൾ. ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും സ്ഥി​തി ഇ​തു ത​ന്നെ​യാ​യി​രു​ന്നു. പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ങ്ങ​ൾ​ക്കു ശേ​ഷം പ​തി​വു​പോ​ലെ വി​നോ​ദ​യാ​ത്ര​ക​ളി​ലേ​ക്കോ മ​റ്റു ആ​ഘോ​ഷ​ങ്ങ​ളി​ലേ​ക്കു പോ​കാ​തെ യു​വാ​ക്ക​ൾ ക​ർ​മ​നി​ര​ത​രാ​യി.
പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന സ്വ​ന്തം വീ​ടു​ക​ളും അ​യ​ൽ​വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും ശു​ചി​യാ​ക്കാ​ൻ യു​വാ​ക്ക​ളും മുന്നിട്ടിറങ്ങി. ഇ​തി​നി​ടെ റോ​ഡു​ക​ളി​ൽ വീ​ണ മ​ര​വും ക​ല്ലു​ക​ളും നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു മ​റ്റു ചി​ല​ർ.
ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും യു​വാ​ക്ക​ളെ​ത്തി. അ​വ​ശ്യ​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ചു ന​ൽ​കു​ന്ന​തി​ലും അ​വ​ർ ശ്ര​ദ്ധ ചെ​ലു​ത്തി. പ്ര​ള​യ സ​മ​യ​ങ്ങ​ളി​ലും വി​വി​ധ മേ​ഖ​ല​ക​ളി​ൽ യു​വാ​ക്ക​ൾ കൂ​ട്ട​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങളില്‌ ഏ​ർ​പ്പെ​ട്ട​തു ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യി.
സ്റ്റാ​ർ ബോ​യി​സ് ത​രി​പ്ര​മു​ണ്ട​യു​ടെ പ്രദേശത്തെ പ​തി​ന​ഞ്ചോ​ളം യു​വാ​ക്ക​ളാ​ണ് നി​ല​ന്പൂ​രി​ലും പ​രി​സ​ര വീ​ടു​ക​ളി​ലും ശുചീകരണം ന​ട​ത്തി​യ​ത്. പെ​രു​ന്നാ​ൾ​ദി​ന ഖു​തു​ബ ക​ഴി​ഞ്ഞ ഉ​ട​നെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ ദു​രി​ത പ്ര​ദേ​ശ​ത്തെ​ത്തി​യ​ത്.
പ്ര​ദേ​ശ​ത്ത് ഭ​ക്ഷ്യ​വ​സ്തു​ക​ളും മ​റ്റും വി​ത​ര​ണം ചെ​യ്തു. ക്ല​ബ് സെ​ക്ര​ട്ട​റി കെ.​ടി.​ഷ​ഫീ​ഖ്, സി​റാ​ജ്, ആ​രി​ഫ്, ബി​ലാ​ൽ, സൈ​ഫു, മു​ത്തു, സ​ഫ്വാ​ൻ, ഷൗ​ക്ക​ത്ത്, റി​യാ​സ്, ദി​ൽ​ഷാ​ദ്, ജു​നൈ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രു​ന്നാ​ൾ ആ​ഘോ​ഷം മാ​റ്റി ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​നു കു​രു​ന്നു​ക​ൾ സ​ഹാ​യം ന​ൽ​കി. പ്ര​ള​യ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു ആ​വ​ശ്യ​മാ​യ വ​സ്്തു​ക്ക​ൾ ന​ൽ​കി​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ പെ​യി​ൻ ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് സെ​ക്ര​ട്ട​റി ഷൈ​ജ​ലി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് അ​മ​ൽ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ മാ​നു​പ്പ കു​റ്റീ​രി​യു​ടെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് റൈ​യാ​ൻ, മു​ഹ​മ്മ​ദ് റൈ​ഹാ​നു​മാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ഞ്ജി​ത് ലാ​ലി​നെ സ​ഹാ​യം കൈ​മാ​റി​യ​ത്.
പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ കു​ട്ടി​ക​ളു​ടെ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തെ വ​നി​താ എ​സ്ഐ ര​മാ​ദേ​വി​യും മ​റ്റു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ഭി​ന​ന്ദി​ച്ചു.