ദു​രി​താ​ശ്വാ​സ ക്യാ​ന്പ് നാ​ളെ വരെ
Tuesday, August 13, 2019 12:32 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പ് നാ​ളെ വ​രെ തു​ട​രും. ഇ​ന്ന​ലെ എ.​പി.​അ​നി​ൽ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ക്യാ​ന്പ് തു​ട​രാ​ൻ തീ​രു​മാ​ന​മാ​യ​ത്.
എ​ണ്‌പ​ത് കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നു​ള്ള 260 പേ​രാ​ണ് ക​രു​വാ​ര​ക്കു​ണ്ടി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​ത്. ആ​ർ​ത്ത​ല, പു​റ്റ​ള, ക​ൽ​ക്കു​ണ്ട്, ക​ണ്ണ​ത്ത് മ​ല​വാ​രം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ക്യാ​ന്പി​ലെ മി​ക്ക ആ​ളു​ക​ളും. ഈ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ അ​പ​ക​ട​ഭീ​ഷ​ണി​ നി​ല​നി​ൽ​ക്കു​ന്നി​ല്ലെന്നും, എ​ത്ര​യും വേ​ഗം വീ​ട​ണ​യ​ണ​മെ​ന്നു​മാ​ണ് ക്യാ​ന്പ് വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ പ​തി​നാ​ലാം തി​യ​തി​ക്ക് ശേ​ഷം മ​ഴ ശ​ക്ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പുള്ള ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​മു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ തി​രി​ച്ച​യ​ക്കു​ന്ന​ത് ഉ​ചി​ത​മാ​യി​രി​ക്കി​ല്ല. വീ​ണ്ടും ഇ​വ​രെ തി​രി​ച്ച് മ​ല​യി​റ​ക്കു​ക ഏ​റെ ശ്ര​മ​ക​ര​മാ​​കും.​
അതിനാല്‌ ചൊ​വ്വാ​ഴ്ച്ച​യി​ലെ കാ​ലാ​വ​സ്ഥ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ക്യാ​ന്പ് അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ആ​ബി​ദ​ലി, എ​സ്.​ഐ.​എം.​ര​തീ​ഷ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​മ​നോ​ജ് കു​മാ​ർ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ അ​യ്യ​പ്പ​ൻ​കു​യ്യ​ന​ക​ത്ത്, രാ​ജ​ൻ, മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.