ഏ​ലം​കു​ളം എ​ൽ​പി സ്കൂ​ളി​ലെ ക്യാ​ന്പ് പി​രി​ച്ചു​വി​ട്ടു
Tuesday, August 13, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കു​ന്തി​പു​ഴ​യി​ൽ വെ​ള്ള​മി​റ​ങ്ങു​ക​യും വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ഏ​ലം​കു​ളം സൗ​ത്ത് എ​ൽ​പി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പി​രി​ച്ചു​വി​ട്ടു. ഏ​ഴു കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 22 പേ​ർ ക്യാ​ന്പി​ലു​ണ്ടാ​യി​രു​ന്നു. ക്യാ​ന്പം​ഗ​ങ്ങ​ൾ​ക്കു ഏ​ലം​കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും തു​ണി​ത്ത​ര​ങ്ങ​ളും ന​ൽ​കി.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ന്ന​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ളും ന​ൽ​കി. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി. സ​മാ​പ​ന യോ​ഗം വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ടി.​പി. അ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡീ​ഷ​ണ​ൽ ത​ഹ​സി​ൽ​ദാ​ർ വേ​ണു​ഗോ​പാ​ൽ സം​സാ​രി​ച്ചു.
ക്യാ​ന്പ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ദാ​മു സ്വാ​ഗ​ത​വും രാ​മ​കൃ​ഷ​ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. നേ​ര​ത്തെ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ൾ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​രി​ച്ചു. പി.​സി. സു​ധീ​ഷ്, കെ. ​ജ​യ​കു​മാ​ർ, ര​തീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.